13 April 2025 12:57 PM IST
ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും യുഎസ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഈ മാസം ഇതുവരെ (ഏപ്രിൽ 1 മുതല്‍ ഏപ്രിൽ 11 വരെ ) വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിന്ന് 31,575 കോടി രൂപ പിൻവലിച്ചു.
മാര്‍ച്ച് 21 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ആറ് വ്യാപാര സെഷനുകളിലായി 30,927 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് വില്‍പ്പന. ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ 34,574 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അതേസമയം ജനുവരിയില്‍ ഇത് 78,027 കോടി രൂപയായിരുന്നു. ഇതോടെ 2025 ൽ ഇതുവരെ വിദേശ നിക്ഷേപകർ 1.48 ലക്ഷം കോടി രൂപ പിൻവലിച്ചു.