image

10 April 2023 4:00 AM GMT

Market

എഫ്‌പിഐകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 37,631 കോടി രൂപയുടെ ഓഹരികൾ

MyFin Desk

foreign investors withdrew last financial year
X

Summary

  • 2022 സാമ്പത്തിക വർഷത്തിൽ 1.4 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു
  • നടപ്പു സാമ്പത്തിക വർഷം 3747 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്


കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപകർ (എഫ്പിഐകൾ) ആഭ്യന്തര വിപണിയിൽ വിപണിയിൽ നിന്ന് 37,631 കോടി രൂപയാണ് പിൻവലിച്ചത്. എന്നാൽ ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണിയിൽ കൂടുതൽ വളർച്ച സാധ്യത ഉള്ളതിനാൽ ഈ സ്ഥിതിയിൽ വ്യത്യാസം വരുമെന്ന് ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

2022 സാമ്പത്തിക വർഷത്തിലും വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിച്ചിരുന്നു. യു എസ് ഫെഡ് റിസേർവിന്റെ നയനിലപാടും, ക്രൂഡ് ഓയിൽ വിലയുമെല്ലാം വിദേശ നിക്ഷേപത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

1993 ൽ നിക്ഷേപം ആരംഭിച്ചതിനു ശേഷം ഇത് ആദ്യമായാണ് എഫ് പിഐകൾ തുടർച്ചയായ രണ്ട് സാമ്പത്തിക വർഷം ഇത്തരത്തിൽ തുടരെ വിറ്റഴിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ 1.4 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. അത് താരതമ്യം വച്ച് നോക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 37632 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് പിൻവലിച്ചത്. പിൻവാങ്ങലിനു മുൻപ് 2020 -21 സാമ്പത്തിക വർഷത്തിൽ 2.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം നിക്ഷേപകർ നടത്തിയിരുന്നു.

2022 -23 സാമ്പത്തിക വർഷത്തിൽ ഒരു വിധം എല്ലാ ആഗോള കേന്ദ്ര ബാങ്കുകളും ക്രമാതീതമായി പലിശ നിരക്കുയർത്താൻ തുടങ്ങിയതാണ് ഇന്ത്യ പോലുള്ള വികസ്വര വിപണികളിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതിന് നിക്ഷേപകരെ പ്രേരിപ്പിച്ചത്. ഇത് പല സമ്പദ് വ്യവസ്ഥയിലും പണപ്പെരുപ്പം ഉണ്ടാകുന്നതിനു കാരണമായി.

ആഗോള നിരക്ക് വർധനക്ക് പുറമെ, അസ്ഥിരമായ ക്രൂഡ്, ചരക്ക് വിലകൾ, റഷ്യ, ഉക്രെയ്ൻ സംഘർഷങ്ങൾ എന്നിവയും കാരണങ്ങളായി.

ആഭ്യന്തര വിപണിയുടെ ഉയർന്ന വാല്യൂവേഷനും നിക്ഷേപം പിൻവലിക്കുന്നതിന് ഒരു പ്രധാന കാരണമായിരുന്നു. ഡെബ്റ്റ് മാർകെറ്റിൽ നിന്ന് 8938 കോടി രൂപയും നിക്ഷേപകർ പിൻവലിച്ചിരുന്നു.

എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ 3747 കോടി രൂപയുടെ നിക്ഷേപം ഏപ്രിൽ മാസത്തിൽ നടത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ രണ്ട് വർഷത്തിൽ തുടർന്ന സാഹചര്യത്തിൽ നിന്ന് മാറുന്നതിനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.