27 Aug 2023 1:36 PM IST
Summary
- ഋഷഭ് ഇന്‍സ്ട്രുമെന്റ്സ് എത്തുന്നത് 491 കോടി രൂപയുടെ ഐപിഒയുമായി
- എസ്എംഇകളില്‍ ആദ്യം ലിസ്റ്റുചെയ്യപ്പെടുക ഷൂര്‍ ഡിസൈന്‍സ്
നാല് ഐപിഒകളാണ് ഈ ആഴ്ചയില്‍ ഓപ്പണ്‍ ചെയ്യുന്നത്. രണ്ടെണ്ണം അവസാനിക്കുകയും ചെയ്യും. അതേസമയം ഈ ആഴ്ച ആറ് ലിസ്റ്റിംഗുകള്‍ ഉണ്ടാകും. മെയിന്‍ബോര്‍ഡ് സെഗ്മെന്റില്‍, ടെസ്റ്റ് ആന്‍ഡ് മെഷറിംഗ് ഇന്‍സ്ട്രുമെന്റ് നിര്‍മ്മാതാക്കളായ ഋഷഭ് ഇന്‍സ്ട്രുമെന്റ്സ് 491 കോടി രൂപയുടെ പബ്ലിക് ഇഷ്യു ഓഗസ്റ്റ് 30ന് ഓപ്പണ്‍ ചെയ്യും. സെപ്റ്റംബര്‍ ഒന്നിന് ക്ലോസ് ചെയ്യും.
വിഷ്ണു പ്രകാശ് ആര്‍ പുംഗ്ലിയയുടെ ഓഫര്‍ ഓഗസ്റ്റ് 28 ന് അവസാനിക്കും. രത്നവീര്‍ പ്രിസിഷന്‍ എഞ്ചിനീയറിംഗിന്റെ ആങ്കര്‍ ബുക്ക് ഐപിഒ ക്ക് മുന്നോടിയായി സെപ്റ്റംബര്‍ ഒന്നിന് ഒരു ദിവസത്തേക്ക് തുറക്കും.
കൂടാതെ, ഓഗസ്റ്റ് 30-ന് പിരമിഡ് ടെക്നോപ്ലാസ്റ്റ് ലിസ്റ്റിംഗും ഓഗസ്റ്റ് 31-ന് എയ്റോഫ്‌ലെക്സ് ഇന്‍ഡസ്ട്രീസും ഉണ്ടാകും.
എസ്എംഇ വിഭാഗത്തില്‍, മോണോ ഫാര്‍മകെയറിന്റെ പബ്ലിക് ഇഷ്യു ഓഗസ്റ്റ് 28-30 തീയതികളിലും സിപിഎസ് ഷേപ്പേഴ്സ് ഓഫറിനായുള്ള ബിഡ്ഡിംഗ് ഓഗസ്റ്റ് 29-31 തീയതികളിലും നടക്കും.
ബേസിലിക് ഫ്‌ളൈ സ്റ്റുഡിയോ സെപ്റ്റംബര്‍ ഒന്നിനാണ് ഓഫര്‍ അവതരിപ്പിക്കുന്നത്. സഹജ് ഫാഷന്‍സ് ഓഗസ്റ്റ് 29-ന് അതിന്റെ ഐപിഒ അവസാനിപ്പിക്കും.
ഐപിഒ ഷെഡ്യൂള്‍ പ്രകാരം എസ്എംഇകളില്‍ ആദ്യം ലിസ്റ്റുചെയ്യപ്പെടുക ഷൂര്‍ ഡിസൈന്‍സ് ആയിരിക്കും. ഓഗസ്റ്റ് 29 നായിരിക്കും ഇത്.
തുടര്‍ന്ന് ക്രോപ്പ് ലൈഫ് സയന്‍സും ബോണ്ടാഡ എഞ്ചിനീയറിംഗും ഓഗസ്റ്റ് 30-ന് ആരംഭിക്കും. സണ്‍ഗാര്‍ണര്‍ എനര്‍ജീസ് ഓഗസ്റ്റ് 31ന് അരങ്ങേറ്റം കുറിക്കുകയും ചെയ്യും.