6 Jan 2024 6:01 AM GMT
Summary
- ഈ ആഴ്ചയിൽ 2.759 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച
- എക്കാലത്തെയും ഉയർച്ച 2021 ഒക്ടോബറില്‍ 645 ബില്യണ്‍
- സ്വര്‍ണശേഖരം 853 മില്യണ്‍ ഡോളര്‍
മുംബൈ: ഡിസംബര്‍ 29ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 623.2 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 2.759 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, മൊത്തം കരുതല്‍ ശേഖരം 4.471 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 620.441 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
2021 ഒക്ടോബറില്‍, രാജ്യത്തിന്റെ ഫോറെക്‌സ് കിറ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം മുതലുള്ള ആഗോള സംഭവവികാസങ്ങളെ തുടര്‍ന്ന് രൂപയെ പ്രതിരോധിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് കിറ്റിയെ വിന്യസിച്ചതിനാല്‍ കരുതല്‍ ധനത്തെ ഇത് ബാധിച്ചു.
ഡിസംബര്‍ 29 ന് അവസാനിച്ച ആഴ്ചയില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ പ്രകാരം, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 1.869 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 551.615 ബില്യണ്‍ ഡോളറായി.
ഈ ആഴ്ചയില്‍ രാജ്യത്തെ സ്വര്‍ണശേഖരം 853 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 48.328 ബില്യണ്‍ ഡോളറിലെത്തിയതായാണ് ആര്‍ബിഐ റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് 38 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.365 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്സ് ബാങ്ക് അറിയിച്ചു.
ഈ ആഴ്ചയില്‍ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 2 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.892 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്സ് ബാങ്ക് ഡാറ്റ കാണിക്കുന്നു.