image

18 Feb 2023 5:27 AM GMT

Forex

ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം 8.32 ബില്യൺ ഡോളർ കുറഞ്ഞു

MyFin Desk

indias foreign exchange reserves declined
X

Summary

അന്താരാഷ്ട്ര നാണയ നിധിയിൽ രാജ്യത്തിന്റെ കരുതൽ ശേഖരം 102 മില്യൺ ഡോളർ കുറഞ്ഞ് 5.145 ബില്യൺ ഡോളറായി.


മുംബൈ : ഫെബ്രുവരി 10 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 8 .319 ബില്യൺ ഡോളർ ഇടിഞ്ഞ് 566.948 ബില്യൺ ഡോളറായി.

തുടർച്ചയായ രണ്ടാം ആഴ്ചയാണ് കരുതൽ ധനത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇതിനു മുൻപുള്ള വാരത്തിൽ 1 .49 ബില്യൺ ഡോളർ കുറഞ്ഞിരുന്നു.

2021 ഒക്ടോബറിലാണ് എക്കാലത്തെയും ഉയർന്ന വർധന ഉണ്ടായത്. കരുതൽ ശേഖരം 645ബില്യൺ ഡോളറിലെത്തിയിരുന്നു.

ആർ ബി ഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്പ്ളിമെന്റിലെ കണക്കു പ്രകാരം പോയ വാരത്തിൽ വിദേശ കറൻസി ആസ്തി 7.108 ബില്യൺ ഡോളർ കുറഞ്ഞ് 500.587 ബില്യൺ ഡോളറിലെത്തി.

യൂറോ, പൗണ്ട്, യെൻ മുതലായ യു എസ് ഇതര കറൻസികളുടെ മൂല്യത്തിന്റെ ആകെ തുകയാണ് വിദേശ കറൻസി ആസ്തികൾ.

സ്വർണ്ണ ശേഖരം 919 മില്യൺ ഡോളർ കുറഞ്ഞ് 42.862 ബില്യൺ ഡോളറായി.

സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് (എസ് ഡി ആർ) 190 മില്യൺ താഴ്ന്ന് 18.354 ബില്യൺ ഡോളറിലെത്തി.

അന്താരാഷ്ട്ര നാണയ നിധിയിൽ രാജ്യത്തിന്റെ കരുതൽ ശേഖരം 102 മില്യൺ ഡോളർ കുറഞ്ഞ് 5.145 ബില്യൺ ഡോളറായി.