Summary
2022 ഒക്ടോബറിൽ 645 ബില്യൺ ഡോളറിൽ എത്തി റെക്കോർഡിട്ടിരുന്നു.
മുംബൈ : രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ജനുവരി 27 ലെ കണക്കനുസരിച്ചു, 3 . 034 ബില്യൺ ഡോളർ കൂടി, 576 . 76 ബില്യൺ കോടി ആയതായി ആർ ബി ഐ . ഇത് തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് വിദേശ നാണ്യ ശേഖരം കൂടുന്നത്.
കഴിഞ്ഞയാഴ്ച, 1 . 727 ബില്യൺ ഡോളർ കൂടി 573 . 727 ബില്യൺ ഡോളറായി.
2022 ഒക്ടോബറിൽ 645 ബില്യൺ ഡോളറിൽ എത്തി റെക്കോർഡിട്ടു . എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഡോളറിനെതിരെ വിലയിടിയുന്ന രൂപയെ വിപണിയിൽ താങ്ങി നിർത്താൻ വിദേശ നാണ്യ ശേഖരത്തിൽ നിന്ന് ഡോളർ വലിയ തോതിൽ ആർ ബി ഐ വിപണിയിൽ ഇറക്കിയതിനെ തുടർന്ന് ശേഖരം ശോഷിച്ചിരുന്നു.