25 Feb 2023 11:12 AM GMT
Summary
- ഫെബ്രുവരി 17ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 561.267 ബില്യൺ ഡോളർ.
- എസ് ഡിആർ 87 മില്യൺ കുറഞ്ഞ് 18.267 ബില്യൺ ഡോളറിലെത്തി
ഫെബ്രുവരി 17ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 5.681 ബില്യൺ കുറഞ്ഞ് 561.267 ബില്യൺ ഡോളറായി. തുടർച്ചയായ മൂന്നാം ആഴ്ചയാണ് കരുതൽ ശേഖരത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്. പോയ വാരത്തിൽ 8.319 ബില്യൺ ഡോളർ കുറഞ്ഞ് 566.948 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.
2021 ഒക്ടോബറിൽ വിദേശ നാണയ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന 645 ബില്യൺ ഡോളറിലെത്തിയിരുന്നു. രൂപയുടെ മൂല്യമിടിഞ്ഞതിനെ തുടർന്നാണ് ആർബിഐ നാണ്യ കരുതൽ ശേഖരം കുറച്ചത്.
ആർബി ഐ പുറത്തു വിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്പ്ളിമെന്റിന്റെ കണക്കു പ്രകാരം വിദേശ കറൻസി ആസ്തി 4.515 ബില്യൺ ഡോളർ കുറഞ്ഞ് 496.072 ബില്യൺ ഡോളറിലെത്തി.
യൂറോ, പൗണ്ട്, യെൻ മുതലായ യുഎസ് ഇതര കറൻസികളുടെ മൂല്യത്തിന്റെ തുകയാണ് വിദേശ കറൻസി ആസ്തികൾ.
സ്വർണ കരുതൽ ശേഖരം, തുടർച്ചയായ മൂന്നാം ആഴ്ചയിലും കുറഞ്ഞു. ശേഖരം 1.045 ബില്യൺ ഡോളർ കുറഞ്ഞ് 41.817 ബില്യൺ ഡോളറിലെത്തി.
സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് (എസ് ഡിആർ )87 മില്യൺ കുറഞ്ഞ് 18.267 ബില്യൺ ഡോളറിലെത്തി.
അന്താരാഷ്ട്ര നാണയ നിധിയിൽ രാജ്യത്തിൻറെ കരുതൽ ശേഖരം 34 മില്യൺ ഡോളർ കുറഞ്ഞ് 5.111 ബില്യൺ ഡോളറിലെത്തി.