16 Nov 2024 10:32 AM GMT
Summary
- കരുതല്‍ ശേഖരം 6.477 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 675.653 ബില്യണിലെത്തി
- സെപ്റ്റംബര്‍ അവസാനം കിറ്റി 704.885 ബില്യണ്‍ ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരുന്നു
- വിദേശ കറന്‍സി ആസ്തി 4.467 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 585.383 ബില്യണ്‍ ഡോളറായി
നവംബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 6.477 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 675.653 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു.
അതിനുമുമ്പുള്ള റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഫോറെക്സ് കരുതല്‍ ശേഖരം 2.675 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 682.13 ബില്യണ്‍ ഡോളറായിയിരുന്നു. സെപ്റ്റംബര്‍ അവസാനം 704.885 ബില്യണ്‍ യുഎസ് ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ കിറ്റി, ഒന്നിലധികം ആഴ്ചകളായി കുറയുകയാണ്.
നവംബര്‍ 8 ന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 4.467 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 585.383 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ കറന്‍സി ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലവും ഉള്‍പ്പെടുന്നു.
സ്വര്‍ണ കരുതല്‍ ശേഖരം 1.936 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 67.814 ബില്യണ്‍ ഡോളറായി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്) 60 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.159 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്സ് ബാങ്ക് അറിയിച്ചു.