image

13 Nov 2022 5:14 PM GMT

Forex

വിദേശ നാണ്യ കരുതൽ ശേഖരത്തിൽ 1.09 ബില്യൺ ഡോളറിന്റെ ഇടിവ്

MyFin Desk

foreign money exchange reserve of india
X

foreign money exchange reserve of india 

Summary

2021 ഒക്ടോബറിൽ രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലയായ 645 ബില്യൺ ഡോളറിലേക്ക് എത്തിയിരുന്നു. ആർബിഐ ആഗോള തലത്തിലെ സംഭവ വികാസങ്ങളെത്തുടർന്ന് രൂപയെ പ്രതിരോധിക്കാൻ വിദേശ നാണ്യ കരുതൽ ശേഖരം ഉപയോഗിച്ചതോടെയാണ് ഇടിവ് സംഭവിച്ചത്.


ഡെൽഹി: രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ 1.087 ബില്യൺ ഡോളർ കുറവ്. നവംബർ നാലിന് അവസാനിച്ച ആഴ്ച്ചയിൽ 529.994 ബില്യൺ ഡോളറായിരുന്നു വിദേശ നാണ്യ കരുതൽ ശേഖരം.

സ്വർണ കരുതൽ ശേഖരത്തിലുണ്ടായ കുത്തനെയുള്ള ഇടിവാണ് ഇതിനു കാരണമെന്ന് ആർബിഐ വ്യക്തമാക്കുന്നു.

-

ഇതിനു മുന്നത്തെ ആഴ്ച്ചയിൽ 6.561 ബില്യൺ ഡോളർ വർധനവോടെ വിദേശ നാണ്യ കരുതൽ ശേഖരം 531.081 ഡോളറിലെത്തിയിരുന്നു. അത് ഒരു വർഷത്തിലെ ഏറ്റവും വലിയ പ്രതിവാര മുന്നേറ്റമായിരുന്നു.

2021 ഒക്ടോബറിൽ രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലയായ 645 ബില്യൺ ഡോളറിലേക്ക് എത്തിയിരുന്നു. ആർബിഐ ആഗോള തലത്തിലെ സംഭവ വികാസങ്ങളെത്തുടർന്ന് രൂപയെ പ്രതിരോധിക്കാൻ വിദേശ നാണ്യ കരുതൽ ശേഖരം ഉപയോഗിച്ചതോടെയാണ് ഇടിവ് സംഭവിച്ചത്. മൊത്തത്തിലുള്ള കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി (എഫ്‌സിഎ)യിൽ 120 മില്യൺ ഡോളർ കുറഞ്ഞ് 470.727 ബില്യൺ ഡോളറായതായും ആർബിഐ ഡാറ്റ കാണിക്കുന്നു.

ഡോളർ അടിസ്ഥാനമാക്കിയാണ് വിദേശ കറൻസി ആസ്തിയെക്കുറിച്ച് പറയുന്നതെങ്കിലും വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഉൾപ്പെടുന്ന യൂറോ, പൗണ്ട്, യെൻ എന്നിവയുടെ മൂല്യത്തിലുണ്ടായ കുറവും, കൂടുതലും ഇതിൽ ഉൾപ്പെടും. സ്വർണ ശേഖരം 705 മില്യൺ ഡോളർ കുറഞ്ഞ് 37.057 ബില്യൺ ഡോളറായി. സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ് 235 മില്യൺ ഡോളർ കുറഞ്ഞ് 17.39 ബില്യൺ ഡോളറായി.

ഐഎംഎഫിലെ രാജ്യത്തിന്റെ കരുതൽ ധനം 27 മില്യൺ ഡോളർ കുറഞ്ഞ് 4.82 ബില്യൺ ഡോളറായിയെന്നും ആർബിഐ ഡാറ്റ വ്യക്തമാക്കുന്നു.