Summary
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 76.22ല്‍ എത്തി. വിദേശ വിപണിയില്‍ യുഎസ് ഡോളര്‍ ബലഹീനമായതാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.15 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.12 എന്ന നിലയിലേക്ക് ഉയരുകയും 76.29 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 11 പൈസ ഉയര്‍ന്ന് 76.22ല്‍ എത്തി. കഴിഞ്ഞ ദിവസം ഡോളറിനെതിരെ […]
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 76.22ല്‍ എത്തി. വിദേശ വിപണിയില്‍ യുഎസ് ഡോളര്‍ ബലഹീനമായതാണ് രൂപയ്ക്ക് നേട്ടമായത്.
ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.15 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.12 എന്ന നിലയിലേക്ക് ഉയരുകയും 76.29 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 11 പൈസ ഉയര്‍ന്ന് 76.22ല്‍ എത്തി. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 76.33ല്‍ എത്തിയിരുന്നു.
സെന്‍സെക്‌സില്‍ ബിഎസ്ഇ സൂചിക 233.48 പോയിന്റ് ( 0.41%) ഇടിഞ്ഞ് 57,362.20 ല്‍ എത്തി. ആദ്യ ഘട്ട വ്യാപാരത്തില്‍ ഇത് 495.44 പോയിന്റ് ഇടിഞ്ഞ് 57,100.24 ലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 69.75 പോയിന്റ് (0.40%) ഇടിഞ്ഞ് 17,153ലും എത്തി.
സെന്‍സെക്‌സില്‍ ടൈറ്റന്‍, ടെക് മഹീന്ദ്ര, മാരുതി സുസുക്കി ഇന്ത്യ, വിപ്രോ, നെസ്ലെ ഇന്ത്യ, ടിസിഎസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ പിന്നോക്കം പോയപ്പോള്‍ ഡൊ.റെഡ്ഡീസ്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.44 ശതമാനം കുറഞ്ഞ് 117.32 ഡോളറിലെത്തി.