image

3 March 2023 5:30 AM GMT

Stock Market Updates

മികച്ച തിരിച്ചു വരവിൽ വിപണി, സെൻസെക്സ് 750 പോയിന്റ് ഉയർന്നു

MyFin Desk

Share Market news malayalam | G20 Summit 2023
X

Summary

11.00 മണിക്ക് സെൻസെക്സ് 754.49 പോയിന്റ് നേട്ടത്തിൽ 59,673.18 ലും നിഫ്റ്റി 224 പോയിന്റ് വർധിച്ച് 17,545.75 ലുമാണ് വ്യാപാരം ചെയുന്നത്.


ആഴ്ചയുടെ അവസാന ദിനത്തിൽ മികച്ച തുടക്കം കുറിച്ച് സൂചികകൾ. കഴിഞ്ഞ സെഷനിലുണ്ടായ ഇടിവിൽ നിന്നും ശക്തമായി തിരിച്ചു വരുന്ന കാഴ്ചയാണ് വിപണിയിലുള്ളത്. വിദേശ നിക്ഷേപകരിൽ നിന്ന് ആശ്വാസകരമായ ഒരു സമീപനമുണ്ടായതും, ആഗോള വിപണികളിലെല്ലാം മുന്നേറ്റമുള്ളതും ഇന്ന് വിപണിയിൽ അനുകൂലമാവുന്നുണ്ട്.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 503.56 പോയിന്റ് ഉയർന്ന് 59,412.91 ലും നിഫ്റ്റി 157.15 പോയിന്റ് വർധിച്ച് 17,479.05 ലുമെത്തി.

11.00 മണിക്ക് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 754.49 പോയിന്റ് നേട്ടത്തിൽ 59,673.18 ലും നിഫ്റ്റി 224 പോയിന്റ് വർധിച്ച് 17,545.75 ലുമാണ് നിൽക്കുന്നത്.

സെൻസെക്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ്, ഇൻഡസ് ഇൻഡ് ബാങ്ക്, എൻടിപിസി, എച്ച് സി എൽ ടെക്‌നോളജീസ്, ഭാരതി എയർടെൽ, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ നേട്ടത്തിലാണ്.

ഏഷ്യൻ പെയിന്റ്സ് മാത്രമാണ് നഷ്ടത്തിലുള്ളത്.

ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ചൈന, ഹോങ്കോങ് എന്നിവ മുന്നേറ്റത്തിലാണ്.

വ്യാഴാഴ്ച യു എസ് വിപണി ലാഭത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപകർ വ്യാഴാഴ്ച 12,770.81 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്.

കഴിഞ്ഞ സെഷനിൽ സെൻസെക്സ് 501.73 പോയിന്റ് നഷ്ടത്തിൽ 58,909.35 ലും നിഫ്റ്റി 129 പോയിന്റ് ഇടിഞ്ഞ് 17,321.90 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.40 ശതമാനം ഉയർന്ന് ബാരലിന് 84.43 ഡോളറായി.