10 Jan 2023 6:56 AM GMT
ആഗോളതലത്തില്‍ വില്പന 13% ഉയര്‍ന്നു: ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികള്‍ കുതിച്ചത് 7%
MyFin Desk
വ്യപാരത്തിനിടയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികള്‍ 7 ശതമാനം ഉയര്‍ന്ന് 415.8 രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ആഗോള മൊത്തവ്യപാര വില്പന, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 13 ശതമാനം വര്‍ധിച്ചതിനു പിന്നാലെയാണ് വില ഉയര്‍ന്നത്. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ 3,22,556 യൂണിറ്റുകളാണ് മൂന്നാം പാദത്തില്‍ വിറ്റഴിച്ചത്.
ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങളും, ടാറ്റ ദേവു റേഞ്ച് എന്നിവയുടെ 97,956 യൂണിറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 5 ശതമാനം കുറവാണ്. പാസ്സഞ്ചര്‍ വാഹനങ്ങളുടെ ആഗോള മൊത്ത വില്പന 23 ശതമാനം വര്‍ധിച്ച് 2,24,600 യൂണിറ്റുകളായി.
ഡിസംബര്‍ പാദത്തില്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ 79,591 യൂണിറ്റുകളാണ് വിറ്റുപോയത്. ഈ പാദത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി.
മൂന്നാം പാദത്തിലെ റീട്ടെയില്‍ വില്പന മുന്‍ വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്യ്തതിനേക്കാള്‍ 5.9 ശതമാനം വര്‍ധിച്ച് 84,827 യൂണിറ്റുകളായി.
കമ്പനിയുടെ മൊത്ത ഓര്‍ഡര്‍ ബുക്ക്, തൊട്ടു മുന്‍പുള്ള സെപ്റ്റംബര്‍ പാദത്തിലുണ്ടായിരുന്നതിനേക്കാള്‍ 10,000 ഓര്‍ഡര്‍ വര്‍ധിച്ച് 2,15,000 ഓര്‍ഡറുകളായി. ഓര്‍ഡര്‍ ബുക്കിലെ 74 ശതമാനം ഓര്‍ഡറുകളും ന്യൂ റേഞ്ച് റോവര്‍, ന്യൂ റേഞ്ച് റോവര്‍ സ്പോര്‍ട്, ഡിഫന്‍ഡര്‍ എന്നിവയ്ക്കാണ്.