image

8 Feb 2023 6:01 AM GMT

Stock Market Updates

റിപ്പോ നിരക്ക് വർധന പ്രതീക്ഷിച്ചപോലെ 25 ബേസിസ് പോയിന്റ്; സൂചികകൾ ഉയർന്നു

MyFin Bureau

sensex nifty raise rbi policy
X

Summary

  • ഭാരതി എയർടെൽ, സൺ ഫാർമ, എൻടിപിസി, പവർ ഗ്രിഡ്, മാരുതി, എച്ച് യുഎൽ എന്നിവ ഇടിഞ്ഞു.
  • ഏഷ്യൻ വിപണികളിൽ സമ്മിശ്രമായ പ്രവണതയാണ് ഉള്ളത്.
  • അൾട്രാ സിമന്റ്, ബജാജ് ഫിനാൻസ്, ടിസിഎസ്‌, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ് എന്നിവ ലാഭത്തിൽ


മുംബൈ : പണപ്പെരുപ്പം സംബന്ധിച്ച യുഎസ്‌ ഫെഡ് റിസേർവ് നടത്തിയ അനുകൂലമായ പ്രതികരണവും, ഇന്ന് നടന്ന ആർബിഐയുടെ പണനയ പ്രഖ്യാപനവും സൂചികകൾ കുത്തനെ മുന്നേറുന്നതിനു കാരണമായി. സെൻസെക്സ് 360.77 പോയിന്റ് ഉയർന്നു. ഏഷ്യൻ വിപണികളിൽ സമ്മിശ്രമായ പ്രവണതയാണ് ഉള്ളത്.

ഇപ്പോൾ 11.30 നു സെൻസെക്സ് 354.11 പോയിന്റിന്റെ മികച്ച വർധനവോടെ 60,643.60 ലും നിഫ്റ്റി 128.25 പോയിന്റ് ഉയർന്ന് 17,849.95 ലുമാണ് വ്യാപാരം ചെയുന്നത്.

ആർബിഐ ഇന്ന് റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റ് വർധനവാണ് പ്രഖ്യാപിച്ചത്. .റീപ്പോ നിരക്ക് ഉയര്‍ന്നതോടെ വാഹന, ഭവന വായ്പകളുടെ ഉള്‍പ്പടെ പലിശ നിരക്ക് വര്‍ധിക്കും. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക് എന്നത്.

ആര്‍ബിഐ പണനയസമിതി യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് റീപ്പോ നിരക്ക് വര്‍ധിപ്പിച്ചുവെന്ന് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ ബാങ്ക് എഫ് ഡികളുടെ പലിശയും ഉയര്‍ന്നേക്കും. കഴിഞ്ഞ 9 മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് ആറാം തവണയാണ് റീപ്പോ നിരക്ക് ഉയരുന്നത്.

സെൻസെക്സിൽ അൾട്രാ സിമന്റ്, ബജാജ് ഫിനാൻസ്, ടിസിഎസ്‌, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച് സിഎൽ ടെക്ക് എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയ്യുന്നത്.

ഭാരതി എയർടെൽ, സൺ ഫാർമ, എൻടിപിസി, പവർ ഗ്രിഡ്, മാരുതി, എച്ച് യുഎൽ എന്നിവ നഷ്ട്ടത്തിലാണ്.


2023 ൽ പണപ്പെരുപ്പം ഗണ്യമായി കുറയുമെന്നും, എങ്കിലും നിരക്ക് വർധന അനിവാര്യമാണെന്നുമുള്ള ഫെഡറൽ റിസേർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച യുഎസ്‌ വിപണി ശക്തമായി ഉയരുന്നതിന് കാരണമായി എന്ന് എച്ച്ഡിഎഫ് സി സെക്യുരിറ്റീസിന്റെ റീട്ടെയിൽ റീസേർച്ച്ഹെഡ് ദീപക് ജസാനി പറഞ്ഞു. പവെല്ലിന്റെ പ്രഖ്യാപനം നിക്ഷേപകർ ആശങ്കപെട്ടത് പോലെ അത്ര തന്നെ കർശനമല്ലാത്തതിനാൽ വിപണിയിൽ മുന്നേറ്റമുണ്ടായെന്നും അദ്ദേഹം കൂട്ടിചേർത്തു.