image

29 Oct 2023 2:00 PM IST

Equity

ടോപ് 10 കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായത് 1.93 ലക്ഷം കോടിയുടെ ഇടിവ്

MyFin Desk

1.93 lakh crore in market value of top 10 companies
X

Summary

  • ടോപ് 10 ലെ എല്ലാ കമ്പനികളും എം ക്യാപില്‍ ഇടിവ് നേരിട്ടു
  • വിപണി മൂല്യത്തില്‍ റിലയന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു


ഓഹരി വിപണിയില്‍ ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യത്തിൽ കഴിഞ്ഞയാഴ്ച ഉണ്ടായത് 1,93,181.15 കോടി രൂപയുടെ ഇടിവ്. ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്കുമാണ് എംക്യാപില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ടത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 1,614.82 പോയിന്റ് അഥവാ 2.46 ശതമാനം ഇടിഞ്ഞു.

ടിസിഎസിന്റെ വിപണി മൂല്യം 52,580.57 കോടി രൂപ ഇടിഞ്ഞ് 12,25,983.46 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 40,562.71 കോടി രൂപ ഇടിഞ്ഞ് 11,14,185.78 കോടി രൂപയിലെത്തി. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മൂല്യം 22,935.65 കോടി രൂപ കുറഞ്ഞ് 15,32,595.88 കോടി രൂപയായും ഇൻഫോസിസിന്റെ മൂല്യം 19,320.04 കോടി രൂപ ഇടിഞ്ഞ് 5,73,022.78 കോടി രൂപയായും മാറി.

ഭാരതി എയർടെല്ലിന്റെ മൂല്യം 17,161.01 കോടി രൂപ കുറഞ്ഞ് 5,13,735.07 കോടി രൂപയായപ്പോള്‍ ബജാജ് ഫിനാൻസിന്‍റെ മൂല്യം 15,759.95 കോടി രൂപ കുറഞ്ഞ് 4,54,814.95 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ എംക്യാപ് 13,827.73 കോടി രൂപ കുറഞ്ഞ് 6,39,292.94 കോടി രൂപയായും ഐടിസിയുടെ മൂല്യം 5,900.49 കോടി രൂപ കുറഞ്ഞ് 5,40,637.34 കോടി രൂപയായും മാറി.

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 3,124.96 കോടി രൂപ കുറഞ്ഞ് 5,83,098.06 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 2,008.04 കോടി രൂപ കുറഞ്ഞ് 5,00,670.73 കോടി രൂപയില്‍ എത്തി.

മികച്ച 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനി എന്ന പദവി നിലനിർത്തി. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നത്