image

26 Sep 2023 6:14 AM GMT

Equity

ആര്‍പിപി ഇന്‍ഫ്ര 52 ആഴ്ചയിലെ ഉയര്‍ച്ചയില്‍

MyFin Desk

rpp infra at 52-week high
X

Summary

  • ഓഹരി മൂല്യം 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി


പുതിയ ഓർഡറുകൾ നേടിയതിന്‍റെ പശ്ചാത്തലത്തില്‍ ആർപിപി ഇൻഫ്രാ ഓഹരി വില ഇന്ന് 52 ആഴ്‌ചയിലെ ഉയർന്ന തലത്തിലേക്ക് എത്തി. പ്രൈസ് ബാന്‍ഡ് പ്രകാരം അനുവദനീയമായ 5 ശതമാനം എന്ന പരമാവധി ഉയര്‍ച്ച ഈ ഓഹരി കൈവരിച്ചു. ബിഎസ്ഇയിൽ ഒരു ഓഹരിക്ക് 71.36 രൂപ എന്ന നിരക്കിലാണ് ആർപിപി ഇൻഫ്രാ പ്രോജക്ട്സ് ഓഹരികളുടെ വില്‍പ്പന ആരംഭിച്ചത്. 482.37 കോടി രൂപ മൂല്യമുള്ള പുതിയ ഓര്‍ഡറുകളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്.

മൂന്ന് പുതിയ പ്രോജക്‌റ്റുകൾക്കുള്ള ആക്സപ്റ്റന്‍സ് ലെറ്ററാണ് കഴിഞ്ഞ ദിവസം കമ്പനിക്ക് ലഭിച്ചത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് സിപിസിഎല്‍-ന്‍റെ സിബിആര്‍ പദ്ധതിക്കായി റോഡ് പ്രവൃത്തികളും ഡ്രൈനേജ് പ്രവൃത്തികളും നിര്‍വഹിക്കുന്നതിനുള്ള 300.44 കോടി രൂപയുടെ കരാറാണ് ഇതില്‍ ഏറ്റവും വലുത്. 12 മാസത്തിനുള്ളിൽ ഈ കരാര്‍ നടപ്പിലാക്കും. കർണാടകയിലെ ബെംഗളൂരുവിലുള്ള രജൻകുട്ടെയിൽ ജിആർടിഇയുടെ എൻജിൻ ടെസ്റ്റ് സൗകര്യത്തിനായി സിവിൽ വർക്കുകളും അനുബന്ധ സേവനങ്ങളും മറ്റ് അനുബന്ധ ജോലികൾക്കൊപ്പം നൽകുന്നതിനുള്ള കരാറിന്‍റെ മൂല്യം 90.18 കോടി രൂപയാണ്. ഈ ഓർഡർ 23 മാസത്തിനുള്ളിൽ പൂർത്തിയാകും.

കൂടാതെ, തൂത്തുക്കുടി കോർപ്പറേഷനില്‍ നിന്ന് വിവിധ പ്രവൃത്തികള്‍ക്കായി 16.88 കോടി രൂപയുടെ കരാറും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഇത് 12 മാസത്തിനുള്ളിൽ നടപ്പിലാക്കും.

രാവിലെ 11:02നുള്ള നില അനുസരിച്ച് 3.35 പോയിന്‍റിന്‍റെ (4.94%) ഉയര്‍ച്ചയോടെ 71.15 രൂപയാണ് ഒരു ആര്‍ആര്‍പി ഇന്‍ഫ്രാ ഓഹരിയുടെ വില.

മധുസൂദന്‍ മസാല ലിസ്റ്റിംഗ് 71% പ്രീമിയത്തിൽ