11 Jan 2024 8:46 AM GMT
Summary
- ബിഎസ്‍ഇയില്‍ 2 ശതമാനത്തിനു മുകളില്‍ നേട്ടം
- കഴിഞ്ഞ വര്‍ഷം റിലയന്‍സ് കയറിയത് നിഫ്റ്റിയുടെ നേട്ടത്തിന് താഴെ
രാജ്യത്ത് ഓഹരി വിപണി മൂല്യത്തിലെ ഒന്നാം സ്ഥാനക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്ന് ബോംബെ സ്‍റ്റോക്ക് എക്സ്ചേഞ്ചിലെ വ്യാപാരത്തിനിടെ പുതിയ സര്‍വകാല ഉയരം കുറിച്ചു. 2 ശതമാനത്തിന് മുകളില്‍ കയറി 2,706.95 രൂപ വരെ ഒരു ആര്‍ഐഎല്‍ ഓഹരിയുടെ വിലയെത്തി. ഇതിനിടെ കമ്പനിയുടെ മൊത്തം വിപണി മൂല്യം 18 ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് എത്തിയിട്ടുണ്ട്.
2023ൽ മൊത്തം വിപണിയിലുണ്ടായ മുന്നേറ്റത്തെ അപേക്ഷിച്ച് 9 ശതമാനത്തോളം കുറവായിരുന്നു റിലയന്‍സ് ഓഹരികളുടെ മുന്നേറ്റം. എന്നാല്‍ കഴിഞ്ഞ ഏതാനും സെഷനുകളില്‍ വലിയ ആവശ്യകത ഈ ഓഹരിക്ക് പ്രകടമാകുന്നുണ്ട്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളില്‍ നാലു ശതമാനത്തിലധികം നേട്ടം റിലയന്‍സ് ഓഹരികള്‍ നല്‍കിയിട്ടുണ്ട്.
പ്രധാന ബ്രോക്കറേജുകളുടെ വാങ്ങൽ പട്ടികയിൽ ആര്‍ഐഎല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഗോൾഡ്‌മാൻ സാക്സ് റിലയന്സ് ഓഹരികളുടെ ടാർഗെറ്റ് വില നേരത്തെ ഉണ്ടായിരുന്ന 2,660 രൂപയിൽ നിന്ന് അടുത്തിടെ 2,885 രൂപയായി ഉയർത്തിയിരുന്നു. 3,125 രൂപയാണ് ഈ ഓഹരിയുടെ ടാര്‍ഗറ്റ് വിലയായി ജെഫറീസ് മുന്നോട്ടുവെക്കുന്നത്.
റിലയൻസ് ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും ലിസ്റ്റിംഗുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾക്കായി അനലിസ്റ്റുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.