image

28 Dec 2022 10:37 AM IST

Stock Market Updates

വിപണിയിൽ ചാഞ്ചാട്ടം; തുടക്കം നഷ്ടത്തിൽ

MyFin Bureau

share market
X

Summary

10 മണിയോടെ നേട്ടത്തിലേക്ക് എത്തിയെങ്കിലും 10.30 ന് സെൻസെക്സ് വീണ്ടും 91.31 പോയിന്റ് താഴ്ന്നു 60,829.78 ലും നിഫ്റ്റി 31.75 പോയിന്റ് താഴ്ന്നു 18,102.35 ലുമാണ് വ്യപാരം ചെയുന്നത്.


മുംബൈ : വിദേശ നിക്ഷപകരുടെ വിറ്റഴിക്കലും ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതയും പ്രാരംഭ ഘട്ടത്തിൽ വിപണി ദുർബലമായി ആരംഭിക്കുന്നതിനു കാരണമായി. കഴിഞ്ഞ രണ്ട് സെഷനുകളിലും വിപണി മുന്നേറ്റത്തിലായിരുന്നു.

ആദ്യ ഘട്ടത്തിൽ സെൻസെക്സ് 213.66 പോയിന്റ് ഇടിഞ്ഞ് 60,713.77 ലും നിഫ്റ്റി 63.95 പോയിന്റ് നഷ്ടത്തിൽ 18,068.35 ലുമെത്തി.

10 മണിയോടെ നേട്ടത്തിലേക്ക് എത്തിയെങ്കിലും 10.30 ന് സെൻസെക്സ് വീണ്ടും 91.31 പോയിന്റ് താഴ്ന്നു 60,829.78 ലും നിഫ്റ്റി 31.75 പോയിന്റ് താഴ്ന്നു 18,102.35 ലുമാണ് വ്യപാരം ചെയുന്നത്.

സെൻസെക്സിൽ ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ടാറ്റ കൺസൾട്ടൻസി സർവീസ്, എച്ച്സിഎൽ ടെക്‌നോളജീസ്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിപ്രോ, ഐടിസി, ഇൻഡസ് ഇൻഡ് ബാങ്ക്, എന്നിവ നഷ്ടത്തിലാണ്.

ടൈറ്റൻ, പവർ ഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, കൊട്ടക് മഹിന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ലാഭത്തിലാണ്.

ഏഷ്യൻ വിപണിയിൽ സിയോൾ ടോക്കിയോ എന്നിവ ദുർബലമായി തുടരുമ്പോൾ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്.

ചൊവ്വാഴ്ച യുഎസ് വിപണി ഇടിഞ്ഞിരുന്നു.

ചൊവ്വാഴ്ച സെൻസെക്സ് 361.01 പോയിന്റ് വർധിച്ച് 60,927.43 ലും നിഫ്റ്റി 117.70 പോയിന്റ് നേട്ടത്തിൽ 18,132.30 ലുമെത്തിയിരുന്നു.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ 0.13 ശതമാനം വർധിച്ച് ബാരലിന് 84.44 ഡോളറായി.

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 27) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 621.81 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -867.65 കോടി രൂപയുടെ വില്പനക്കാരായി.