25 Jan 2023 10:45 AM GMT
Summary
നാളെ റിപ്പബ്ലിക് ദിനം പ്രമാണിച്ചു വിപണി അവധിയാണ്.
കൊച്ചി: രണ്ടാം ദിവസവും തുടർച്ചയായ നഷ്ടത്തിലേക്ക് വിപണി കൂപ്പുകുത്തി. സെൻസെക്സ് 773.69 പോയിന്റ് ഇടിഞ്ഞ് 60,205.06 ലും നിഫ്റ്റി 226.35 പോയിന്റ് താഴ്ന്ന് 17,891.95 ലുമാണ് വ്യപരമവസാനിപ്പിച്ചത്.
നിഫ്റ്റി ബാങ്ക് 2.54 ശതമാനം ഇടിഞ്ഞ് 41,647.65 പോയിന്റ് വരെയെത്തി. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, പൊതുമേഖലാ ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയും 2 പൊയറ്റിന്റനടുത്ത് താഴ്ന്നു..
നിഫ്റ്റി 50-ലെ 15 ഓഹരികൾ ഉയർന്നപ്പോൾ 35 എണ്ണം താഴ്ചയിലായിരുന്നു.
നിഫ്റ്റിയിൽ ഇന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ, മാരുതി, ഹിൻഡാൽകോ, ബജാജ് ആട്ടോ, ടാറ്റ സ്റ്റീൽ എന്നിവ നേട്ടം കൈവരിച്ചു. അദാനി പോർട്സ്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ് ബി ഐ, എച് ഡി എഫ് സി ബാങ്ക്, സിപ്ല എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ്, 6 ശതമാനത്തോളം ഇടിഞ്ഞപ്പോൾ ഇൻഡസ് ഇൻഡ് ബാങ്കും എസ് ബി ഐയും 4.56 ശതമാനം താഴ്ന്നു.
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, ജ്യോതി ലാബ്, കിംസ്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ പച്ചയിലാണ് അവസാനിച്ചത്.
ബാക്കിയെല്ലാം നഷ്ടത്തിൽ കലാശിച്ചു.
റിയാലിറ്റി കമ്പനികളായ ശോഭയും പുറവങ്കരയും 2 ശതമാനത്തിലേറെ ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്ന്ചൈ മിസ്ററാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -242.50 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്; ജപ്പാൻ നിക്കെയും 95.82 പോയിന്റ് ഉയർന്ന് അവസാനിച്ചു.
യൂറോപ്യൻ വിപണികൾ എല്ലാം ചുവപ്പിലാണ് വ്യപാരം ചെയുന്നത്. ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസ് +104.40 പോയിന്റ് ഉയർന്നപ്പോൾ എസ് ആൻഡ് പി 500 -2.86 പോയിന്റും നസ്‌ഡേക് -30.14 പോയിന്റും താഴ്ന്നു..
ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ലായിരുന്നു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില -0.05 ശതമാനം താഴ്ന്ന് ബാരലിന് 86.01 ഡോളറായി.
നാളെ റിപ്പബ്ലിക് ദിനം പ്രമാണിച്ചു വിപണി അവധിയാണ്.