28 Nov 2023 8:59 AM GMT
Summary
- രാജ്യത്തെ പ്രമുഖ ഒഇഎം ആണ് നെറ്റ് വെബ് ടെക്‌നോളജീസ്.
- എന്‍എസ്ഇയില്‍ 8.47 ശതമാനം നേട്ടത്തില്‍ 880 രൂപ
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി നെറ്റ് വെബ് ടെക്‌നോളജീസ് എൻവിഡിയ (Nvidia) യുമായി സഹകരണം പ്രഖ്യാപിച്ചതോടെ നെറ്റ് വെബ് ടെക്‌നോളജീസിന്റെ ഓഹരികള്‍ ഒമ്പത് ശതമാനത്തിനടുത്ത് ഉയര്‍ന്നു. ഉച്ചക്ക് 01.22 ന് കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ 8.47 ശതമാനം നേട്ടത്തില്‍ 880 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇയില്‍ 8.54 ശതമാനം നേട്ടത്തോടെ 879.15 രൂപയിലും വ്യാപാരം നടത്തുന്നു.
രാജ്യത്തെ പ്രമുഖ ഒഇഎം (ഒറിജനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറര്‍) ആണ് നെറ്റ് വെബ് ടെക്‌നോളജീസ്.
എന്‍വിഐഡിഐഎയുമായുള്ള സഹകരണത്തിലൂടെ ഗ്രേസ് സിപിയു സൂപ്പര്‍ചിപ്പ്, ജിഎച്ച് 200 ഗ്രേസ് ഹോപ്പര്‍ സൂപ്പര്‍ചിപ് എംജിഎക്‌സ് സെര്‍വര്‍ ഡിസൈനുകള്‍ എന്നിവയുടെ നിര്‍മ്മാണ പങ്കാളികളാകും. വൈവിധ്യമാര്‍ന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഉയര്‍ന്ന പ്രകടനം എന്നിവയ്ക്കായി ഉദ്ദേശിച്ചുള്ള നെറ്റ്‌വെബിന്റ ടൈറോണ്‍ ശ്രേണിയിലെ ആര്‍ട്ടിയഫിഷല്‍ ഇന്റലജിന്‍സ് സിസ്റ്റങ്ങള്‍ക്ക് കീഴിലുള്ള വ്യതിയാനങ്ങള്‍
കമ്പ്യൂട്ടിംഗ്, സൂപ്പര്‍ കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി പത്തില്‍ കൂടുതല്‍ സെര്‍വര്‍ നിര്‍മ്മിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യും.
എച്ച്പിസി, ഡാറ്റാ സയന്‍സ്, ലാംഗ്വേജ് മോഡലുകള്‍, എഡ്ജ് കമ്പ്യൂട്ടിംഗ്, എന്റര്‍പ്രൈസ് എഐ, ഡിസൈന്‍, സിമുലേഷന്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ലക്ഷ്യമിട്ടാണ് ഇവ നിര്‍മ്മിക്കുന്നത്. ഈ പങ്കാളിത്തത്തിലുടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുക, മേക്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കുക, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, വേഗത്തിലുള്ള കംപ്യൂട്ടിംഗ് എന്നിവയ്ക്കായി പ്രാദേശിക ആവാസവ്യവസ്ഥകളെ പരിപോഷിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഇന്നലെ നെറ്റ് വെബ് ടെക്‌നോളജീസ് ഓഹരികള്‍ 811.30 രൂപയ്ക്കാണ് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ 809 രൂപയ്ക്കും.