27 Nov 2022 9:44 AM GMT
Summary
- ടിസിഎസിന്റെ വിപണി മൂല്യം 17,215.83 കോടി രൂപ ഉയര്‍ന്ന് 12,39,997.62 കോടി രൂപയിലെത്തി.
- ഇന്‍ഫോസിസന്റേത് 15,946.6 കോടി രൂപ ഉയര്‍ന്ന് 6,86,211.59 കോടി രൂപയായി.
ഡെല്‍ഹി: രാജ്യത്തെ 10 മുന്‍ നിര കമ്പനികളില്‍ ഒമ്പെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ആകെ 79,798.3 കോടി രൂപയുടെ വര്‍ധന. അദാനി എന്റര്‍പ്രൈസസ് മാത്രമാണ് നേട്ടമുണ്ടാക്കാതിരുന്നത്. പ്രമുഖ ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞയാഴ്ച്ച സെന്‍സെക്‌സ് 630.16 പോയിന്റ് അഥവാ ഒരു ശതമാനം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച്ച പുതിയ ഉയര്‍ന്ന റെക്കോഡായ 62,293.64 ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ടിസിഎസിന്റെ വിപണി മൂല്യം 17,215.83 കോടി രൂപ ഉയര്‍ന്ന് 12,39,997.62 കോടി രൂപയിലെത്തി. ഇന്‍ഫോസിസന്റേത് 15,946.6 കോടി രൂപ ഉയര്‍ന്ന് 6,86,211.59 കോടി രൂപയുമായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 13,192.48 കോടി രൂപ ഉയര്‍ന്ന് 17,70.532.20 കോടി രൂപയിലേക്ക് എത്തി. ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റേത് 12,535.07 കോടി രൂപ വര്‍ധിച്ച് 5,95,997.32 കോടി രൂപയായി.ഐസിഐസിഐ ബാങ്കിന്റെ മൂല്യത്തില്‍ 6,463.34 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ ഐസിഐസിഐ ബാങ്കിന്റെ മൂല്യം 6,48,362.25 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 5,451.97 കോടി രൂപ ഉയര്‍ന്ന് 4,71,094.46 കോടി രൂപയായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 4,283.81 കോടി രൂപ വര്‍ധിച്ച്, 5,42,125.54 കോടി രൂപയും. എച്ച്ഡിഎഫ്സിയുടേത് 2,674.47 കോടി രൂപ വര്‍ധനയോടെ 4,87,908.63 കോടി രൂപയിലേക്കുമെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 2,034.73 കോടി രൂപ ഉയര്‍ന്ന്
9,01,523.93 കോടി രൂപയായി. എന്നാല്‍, അദാനി എന്റര്‍പ്രൈസസിന്റെ മൂല്യം 13,281.01 കോടി രൂപ കുറഞ്ഞ് 4,44,982.34 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് വിപണി മൂല്യത്തില്‍ മുന്നില്‍. പിന്നാലെ ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍ അദാനി എന്റര്‍പ്രൈസസ് എന്നിവയാണുള്ളത്.