4 Feb 2024 9:08 AM GMT
Summary
- റിലയന്‍സിന്‍റെ ഓഹരികൾ കഴിഞ്ഞയാഴ്ച 7.54% ഉയർന്നു
- ഐടിസിയുടെയും എയര്‍ടെലിന്‍റെയും മൂല്യം ഇടിഞ്ഞു
- സെൻസെക്സ് 1,384.96 പോയിൻ്റ് അഥവാ 1.95 ശതമാനം ഉയർന്നു
കഴിഞ്ഞയാഴ്ച ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ എട്ടിൻ്റെയും വിപണി മൂല്യം ഉയര്‍ന്നു. 2.90 ലക്ഷം കോടി രൂപയാണ് ഈ കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇക്വിറ്റികളിലെ പൊതുവെയുള്ള ശുഭാപ്തി വിശ്വാസത്തിനിടയിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മികച്ച നേട്ടം കൈവരിച്ചു.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാർക്ക് സെൻസെക്സ് 1,384.96 പോയിൻ്റ് അഥവാ 1.95 ശതമാനം ഉയർന്നു.
ടോപ് 10 പാക്കില്‍ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെലും ഐടിസിയും മൂല്യത്തിൽ ഇടിവ് നേരിട്ടു.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ വിപണി മൂലധനം 1,38,290.85 കോടി രൂപ ഉയർന്ന് 19,72,028.45 കോടി രൂപയിലെത്തി. കഴിഞ്ഞയാഴ്ച കമ്പനിയുടെ ഓഹരികൾ 7.54 ശതമാനം ഉയർന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 57,867.9 കോടി രൂപ കൂട്ടിച്ചേര്‍ത്തതോടെ അതിൻ്റെ മൂല്യം 14,51,307.84 കോടി രൂപയായി.
സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 33,467.29 കോടി രൂപ ഉയർന്ന് 5,80,456.76 കോടി രൂപയായും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) മൂല്യം 26,153.87 കോടി രൂപ വർധിച്ച് 5,97,490.91 കോടി രൂപയായും മാറി.
ഐസിഐസിഐ ബാങ്കിൻ്റെ മൂല്യം 10,522.67 കോടി രൂപ ഉയർന്ന് 7,19,033.83 കോടി രൂപയായപ്പോള്‍ ഇൻഫോസിസിൻ്റെ മൂല്യം 9,566.79 കോടി രൂപ ഉയർന്ന് 7,03,024.44 കോടി രൂപയിലെത്തി. എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ മൂല്യം 8,771.34 കോടി രൂപ ഉയർന്ന് 10,98,772.65 കോടി രൂപയായും ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ മൂല്യം 5,627.27 കോടി രൂപ ഉയർന്ന് 5,76,601.44 കോടി രൂപയായും മാറി.
എന്നിരുന്നാലും, ഐടിസിയുടെ എംക്യാപ് 18,931.64 കോടി രൂപ കുറഞ്ഞ് 5,49,330.64 കോടി രൂപയിലെത്തി. ഭാരതി എയർടെലിൻ്റേത് 5,231.18 കോടി രൂപ കുറഞ്ഞ് 6,47,176.65 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിർത്തി, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ, എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി എന്നിവ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളിലെത്തി..