31 Dec 2023 6:45 AM GMT
Summary
- വലിയ നേട്ടം എച്ച്‌ഡിഎഫ്‌സി ബാങ്കിന്
- ഇടിവ് നേരിട്ട് ഐടി വമ്പന്‍മാര്‍
- ഒന്നാം സ്ഥാനത്ത് റിലയന്‍സ് തുടരുന്നു
ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ കുത്തനെ കുതിച്ചുയർന്ന കഴിഞ്ഞയാഴ്ച, ഓഹരി വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 കമ്പനികളില്‍ എട്ടെണ്ണത്തിന്‍റെ സംയുക്ത വിപണി മൂല്യം 1,29,899.22 കോടി രൂപ ഉയർന്നു. ക്രിസ്മസ് അവധി മൂലം നാലു ദിവസം മാത്രം വ്യാപാരം നടന്നപ്പോഴാണ് ഈ നേട്ടം. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 1,133.3 പോയിന്റ് അഥവാ 1.59 ശതമാനം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ് എന്നിവ ഇടിവ് നേരിട്ടു
എച്ച്‌ഡിഎഫ്‌സി ബാങ്ക്, എൽഐസി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയാണ് ടോപ്-10 പാക്കിലെ ഏറ്റവും വലിയ വിജയികൾ. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 29,828.84 കോടി രൂപ ഉയർന്ന് 12,97,972.04 കോടി രൂപയായി. എൽഐസി 25,426.49 കോടി രൂപ കൂട്ടിയതോടെ അതിന്റെ മൂല്യം 5,27,062.06 കോടി രൂപയായി. ഭാരതി എയർടെല്ലിന്റെ മൂല്യം 24,510.96 കോടി രൂപ ഉയർന്ന് 5,80,645.54 കോടി രൂപയായും ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 20,735.14 കോടി രൂപ ഉയർന്ന് 6,25,778.39 കോടി രൂപയായും മാറി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ എംക്യാപ് 13,633.07 കോടി രൂപ വളര്‍ന്ന് 17,48,827.92 കോടി രൂപയിലെത്തി, ഐടിസിയുടെത് 9,164.74 കോടി രൂപ ഉയർന്ന് 5,76,809.77 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 4,730.04 കോടി രൂപ കൂട്ടിച്ചേര്‍ത്തതോടെ, മൂല്യം 5,72,915.46 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 1,869.94 കോടി രൂപ ഉയർന്ന് 6,98,965.47 കോടി രൂപയിലെത്തി.
എന്നിരുന്നാലും, ടിസിഎസിന്റെ മൂല്യം 11,105.22 കോടി രൂപ കുറഞ്ഞ് 13,88,591.70 കോടി രൂപയായും ഇൻഫോസിസിന്റെ മൂല്യം 7,946.24 കോടി രൂപ കുറഞ്ഞ് 6,40,351.80 കോടി രൂപയായും മാറി.
ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയൻസ് ഇൻഡസ്ട്രീസ് നിലനിർത്തി. ടിസിഎസ്, എച്ച്ഡിഎഫ്‍സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽഐസി എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിലുള്ളത്.