image

11 April 2023 5:38 AM GMT

Stock Market Updates

നേട്ടത്തിൽ തുടങ്ങി വിപണി, സെൻസെക്സ് 60,000 മറികടന്നു

MyFin Desk

നേട്ടത്തിൽ തുടങ്ങി വിപണി, സെൻസെക്സ് 60,000 മറികടന്നു
X

Summary

  • 10.58 ന് സെൻസെക്സ് 60,116.13 ലും നിഫ്റ്റി 17,708.20 ലുമാണ് വ്യാപാരം ചെയുന്നത്
  • ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ് സി എന്നിവ നഷ്ടത്തിൽ


ആഗോള വിപണികളിലെ ശക്തമായ പ്രവണതയും, തുടർച്ചയായ വിദേശ നിക്ഷേപവും വിപണി നേട്ടത്തിൽ ആരംഭിക്കുന്നതിനു കാരണമായി. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 252.39 പോയിന്റ് വർധിച്ച് 60,098.90 ലും നിഫ്റ്റി 85.2 പോയിന്റ് നേട്ടത്തിൽ 17,709.25 ലുമാണ് വ്യാപാരം ആരംഭിച്ചത്.

10.58 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 60,116.13 ലും നിഫ്റ്റി 84.15 പൊട്ടിനിട് ഉയർന്ന് 17,708.20 ലുമാണ് വ്യാപാരം ചെയുന്നത്

സെൻസെക്സിൽ കൊടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൺ ഫാർമ, ഐടിസി, ബജാജ് ഫിൻസേർവ്, മാരുതി, അൾട്രാ ടെക്ക് സിമന്റ്, എൻടിപിസി എന്നിവ ലാഭത്തിലാണ്.

ഏഷ്യൻ പെയിന്റ്സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഎഫ് സി എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണിയിൽ സിയോൾ , ജപ്പാൻ, ഹോങ്കോങ് എന്നിവ ലാഭത്തിലും ഷാങ്ഹായ് നഷ്ടത്തിലാണ്.

തിങ്കളാഴ്ച യു എസ് വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

"വിദേശ നിക്ഷേപകരുടെ തുടർച്ചയായ നിക്ഷേപവും, ഷോർട്ട് കവറിംഗും മൂലം നിഫ്റ്റി ശക്തമായി നില നിൽക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന കമ്പനികളുടെ നാലാം പാദ ഫലങ്ങൾ മൂലമുണ്ടാകുന്ന കമ്പനികളുടെ പ്രകടനം വിപണിയിൽ നേരിയ ചലനമുണ്ടാക്കും. സെക്ടറൽ അടിസ്ഥാനമാക്കിയുള്ള വീക്ഷണത്തേക്കാൾ കമ്പനികളുടെ പ്രകടനമാകും കൂടുതൽ സ്വാധീനിക്കുക," ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

തിങ്കളാഴ്ച സെൻസെക്സ് 13.54 പോയിന്റ് നേട്ടത്തിൽ 59,846.51 ലും നിഫ്റ്റി 24.90 പോയിന്റ് വർധിച്ച് 17,624.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.63 ശതമാനം ഉയർന്ന് ബാരലിന് 84.69 ഡോളറായി.

തിങ്കളാഴ്ച വിദേശ നിക്ഷേപകർ 882.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി.