image

22 Feb 2023 5:30 AM GMT

Stock Market Updates

യുഎസ് ഫെഡ് മിനിറ്റ്സ് ഇന്ന്; ആഗോള വിപണികൾക്കൊപ്പം ദുർബലമായി സൂചികകൾ

MyFin Desk

Bearish trend
X

Summary

  • രാവിലെ 11.00 മണിക്ക് സെൻസെക്സ് 557.65 പോയിന്റ് കുറഞ്ഞ് 60113.91 ലും നിഫ്റ്റി 167.10 പോയിന്റ് നഷ്ടത്തിൽ 17,657.75 ലുമാണ് വ്യാപാരം ചെയ്യുന്നത്.
  • യുഎസ് ഫെഡ് പലിശ നിരക്ക് ഇനിയും ഉയർത്തിയേക്കാമെന്ന ആശങ്കയിൽ യു എസ് ഓഹരികൾ കൂപ്പുകുത്തി


മുംബൈ: ഇന്ന് നടക്കാനിരിക്കുന്ന ഫെഡ് റിസർവിന്റെ മീറ്റിംഗിന് മുന്നോടിയായി ആഗോള വിപണികളെല്ലാം ദുർബലമായാണ് വ്യാപാരം ചെയുന്നത്. ആഭ്യന്തര വിപണിയും ആദ്യഘട്ട വ്യപാരത്തിൽ ഇടിഞ്ഞു.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 329.12 പോയിന്റ് ഇടിഞ്ഞ് 60,343.60 ലും നിഫ്റ്റി 97.3 പോയിന്റ് നഷ്ടത്തിൽ 17,729 .40 ലുമെത്തി.

രാവിലെ 11.00 മണിക്ക് സെൻസെക്സ് 557.65 പോയിന്റ് കുറഞ്ഞ് 60113.91 ലും നിഫ്റ്റി 167.10 പോയിന്റ് നഷ്ടത്തിൽ 17,657.75 ലുമാണ് വ്യാപാരം ചെയ്യുന്നത്.

സെൻസെക്സിൽ ഇൻഡസ് ഇൻഡ് ബാങ്ക്, വിപ്രോ, അൾട്രാടെക്ക് സിമന്റ്, പവർ ഗ്രിഡ്, ബജാജ് ഫിൻസേർവ്, എച്ച് സി എൽ ടെക്‌നോളജീസ്, ടാറ്റ മോട്ടോർസ്, ഇൻഫോസിസ്, എൻടിപിസി, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിലാണ്.

മാരുതി, ലാർസെൻ ആൻഡ് റ്റ്യുബ്രോ എന്നിവ ലാഭത്തിലാണ്.

ഏഷ്യൻ വിപണിയിൽ സൗത്ത് കൊറിയ, ജപ്പാൻ, ചൈന ഹോങ്കോങ് എന്നിവ ദുര്ബലമായാണ് വ്യപാരം ചെയുന്നത്.

ചൊവ്വാഴ്ച യു എസ് വിപണി ഇടിഞ്ഞു.

"യുഎസ് ഫെഡ് പലിശ നിരക്ക് ഇനിയും ഉയർത്തിയേക്കാമെന്ന ആശങ്കയിൽ യു എസ് ഓഹരികൾ കൂപ്പുകുത്തി," റിലയൻസ് സെക്യുരിറ്റീസിന്റെ റിസേർച്ച് ഹെഡ് മിതുൽ ഷാ പറഞ്ഞു.

ചൊവ്വാഴ്ച സെൻസെക്സ് 18.82 പോയിന്റ് നഷ്ടത്തിൽ 60,672.72 ലും നിഫ്റ്റി 17.90 പോയിന്റ് കുറഞ്ഞ് 17,826.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ 1.21 ശതമാനം കുറഞ്ഞ് ബാരലിന് 83.01 ഡോളറായി.

"യു എസ് മാക്രോഡാറ്റ ആഗോള വിപണികളെ പിടിച്ചുലക്കുകയാണ്. പണപ്പെരുപ്പം കുറയാനുള്ള സാധ്യതകൾക്ക് മങ്ങലേല്പിച്ചു കൊണ്ടുള്ള കണക്കുകൾ യു എസ് വിപണിയും വൻതോതിൽ ഇടിയുന്നതിനു കാരണമായി. യുഎസ് ഫെഡ് മുൻപ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ കടുത്ത നടപടികൾ സ്വീകരിച്ചേക്കാം. 10 വർഷത്തെ ബോണ്ട് യീൽഡ് 3 .95 ശതമാനമായി കുറഞ്ഞു. കൂടാതെ ഓഹരികളും നഷ്ടത്തിലായി. യുഎസ് വിപണിയിലെ ഈ തകർച്ച ആഗോള വിപണികളെയെല്ലാം ബാധിക്കുന്നതിനാൽ, സമീപ കാലത്തേക്ക് ആഭ്യന്തര വിപണിയിലും സമാന സ്ഥിതി തുടരും," ജിയോ ജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപകർ ചൊവ്വാഴ്ച 525.80 കോടി രൂപയുടെ ഓഹരികൾ വാങ്ങി.