image

15 Jan 2023 12:38 PM GMT

Market

ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 1 ലക്ഷം കോടിക്ക് മുകളില്‍ വര്‍ധന; നേട്ടത്തില്‍ മുന്നില്‍ ടിസിഎസും, ഇന്‍ഫോസിസും

MyFin Desk

ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 1 ലക്ഷം കോടിക്ക് മുകളില്‍ വര്‍ധന; നേട്ടത്തില്‍ മുന്നില്‍ ടിസിഎസും, ഇന്‍ഫോസിസും
X

Summary

  • . ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ഇന്‍ഫോസിസുമാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.


ഡെല്‍ഹി: ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഏഴ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 1,07,224.82 കോടി രൂപ ഉയര്‍ന്നു. ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ഇന്‍ഫോസിസുമാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 360.81 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്നിരുന്നു.

ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എല്‍ഐസി എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടത്.

ടിസിഎസിന്റെ മൂല്യം 59,349.81 കോടി രൂപ വര്‍ധിച്ച് 12,34,637.11 കോടി രൂപയിലെത്തി. ഏറ്റവും മൂല്യമുള്ള സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടിസിഎസാണ്.

ഇന്‍ഫോസിസിന്റെ വിപണി മൂല്യം 22,997.16 കോടി രൂപ ഉയര്‍ന്ന് 6,32,684.95 കോടി രൂപയായി. ആഗോള സമ്പദ്വ്യവസ്ഥയിലെ മന്ദഗതിക്കിടയില്‍ ചില മേഖലകളില്‍ തടസങ്ങളുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടു പോലും ഇന്‍ഫോസിസ് ഡിസംബര്‍ പാദത്തില്‍ 13.4 ശതമാനം എന്ന മികച്ച ലാഭം രേഖപ്പെടുത്തിയിരുന്നു. മികച്ച ഇടപാടുകള്‍ കമ്പനിയുടെ വാര്‍ഷിക വില്‍പന അനുമാനം ഉയര്‍ത്തുകയും ചെയ്തു.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 10,514.42 കോടി രൂപ ഉയര്‍ന്ന് 6,16,004.09 കോടി രൂപയിലേക്കും, എച്ച്ഡിഎഫ്സിയുടെ മൂല്യം 4,904.87 കോടി രൂപ ഉയര്‍ന്ന് 4,78,922.89 കോടി രൂപയിലേക്കുമെത്തി. എല്‍ഐസിയുടേത് 3,668.5 കോടി രൂപ വര്‍ധിച്ച് 4,50,782.59 കോടി രൂപയായി.എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 3,624.89 കോടി രൂപ ഉയര്‍ന്ന് 8,92,754.89 കോടി രൂപയും, ഐസിഐസിഐ ബാങ്കിന്റെ മൂല്യം 2,165.17 കോടി രൂപ ഉയര്‍ന്ന് 6,09,305.82 കോടി രൂപയുമായി.

എന്നാല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 47,290.7 കോടി രൂപ കുറഞ്ഞ് 16,69,280.55 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 17,373.86 കോടി രൂപ കുറഞ്ഞ് 4,25,982.59 കോടി രൂപയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 490.85 കോടി രൂപ കുറഞ്ഞ് 5,35,521.33 കോടി രൂപയിലുമെത്തി.

ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ ആദ്യസ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, എല്‍ഐസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനു പിന്നിലുള്ള കമ്പനികള്‍.