image

30 Jan 2023 10:45 AM GMT

Stock Market Updates

അദാനിയെ വിട്ട് സൂചികകൾ പിടിച്ചു കയറി; നിഫ്റ്റി 17,000-നു മുകളിൽ തന്നെ

Mohan Kakanadan

Trading view
X

Summary

  • നിഫ്റ്റി ബാങ്ക് 42.15 പോയിന്റ് നേട്ടത്തിൽ 40,387.45 വരെയെത്തി.
  • പവർ ഗ്രിഡ് 3.58 ശതമാനത്തോളം ഇടിഞ്ഞപ്പോൾ ബജാജ് ഫിനാൻസ് 4.55 ശതമാനം ഉയർന്നു.
  • അദാനി ഗ്രീൻ ഇടിഞ്ഞത് 20 ശതമാനം.


കൊച്ചി: തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിനു ശേഷം വിപണി ഇന്ന് നേട്ടത്തിലവസാനിച്ചു..

സെൻസെക്സ് 169.51 പോയിന്റ് വർധിച്ച് 59,500.41 ലും നിഫ്റ്റി 44.60 പോയിന്റ് ഉയർന്ന് 17,648.95 ലുമാണ് വ്യപരമവസാനിപ്പിച്ചത്.

നിഫ്റ്റി ബാങ്ക് 42.15 പോയിന്റ് നേട്ടത്തിൽ 40,387.45 വരെയെത്തി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 3.57 ശതമാനം വരെ താഴ്ന്നപ്പോൾ നിഫ്റ്റി ഐടി 1 ശതമാനത്തിലധികം ഉയർന്നു.

നിഫ്റ്റി 50-ലെ 29 ഓഹരികൾ ഉയർന്നപ്പോൾ 21 എണ്ണം താഴ്ചയിലായിരുന്നു. സാൻ ഫാർമ 52-ആഴ്ചത്തെ ഏറ്റവും ഉയർച്ചയായ 1072.15 പോയിന്റിലെത്തി.

നിഫ്റ്റിയിൽ ഇന്ന് ബജാജ് ഫിനാൻസ്, അദാനി എന്റർപ്രൈസസ്, ആൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്സ് എന്നിവ നേട്ടം കൈവരിച്ചു. പവർ ഗ്രിഡ്, ബജാജ് ഓട്ടോ, ഇൻഡസ് ഇൻഡ് ബാങ്ക്, ലാർസെൻ ആൻഡ് ടൂബ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി.

പവർ ഗ്രിഡ് 3.58 ശതമാനത്തോളം ഇടിഞ്ഞപ്പോൾ ബജാജ് ഫിനാൻസ് 4.55 ശതമാനം ഉയർന്നു.

അദാനിയുടെ പ്രതികരണം ഓഹരി ഗ്രൂപ്പിലും വിപണിയിലും സമ്മിശ്ര സ്വാധീനം ചെലുത്തിയെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു. ഇടക്കാലത്ത് നിക്ഷേപകരുടെ മനസ്സിൽ ഇത് ഒരു അപകടസാധ്യതയായി തുടരാൻ സാധ്യതയുണ്ട്. ശക്തമായ ഒരു സ്വതന്ത്ര മൂന്നാം കക്ഷിയോ സർക്കാരോ ഒരു ശാസ്ത്രീയ വിലയിരുത്തൽ ഉടൻ നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. വിപണിയുടെ ശ്രദ്ധ ഇപ്പോൾ ബജറ്റിലും ഫെഡ് നയത്തിലുമായിരിക്കും.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കൊച്ചിൻ ഷിപ് യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്, കേരള കെമിക്കൽസ്, കിംസ്, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ്, വണ്ടർ ലാ എന്നിവ ഇന്ന് പച്ചയിലായിരുന്നു. ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, എഫ് എ സി ടി, ജ്യോതി ലാബ്, കല്യാൺ ജൂവല്ലേഴ്‌സ്, കിറ്റെക്സ്, മണപ്പുറം, മുതൂറ് ക്യാപിറ്റൽ എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.

റിയാലിറ്റി കമ്പനികളായ ശോഭയും പുറവങ്കരയും പി എൻ സി ഇൻഫ്രയും ലാഭം നേടി.

ഏഷ്യൻ വിപണികൾ ഇന്ന് മിശ്രിത പ്രകടനമാണ് കാഴ്ചവെച്ചത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 15.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്; ജപ്പാൻ നിക്കെയും തായ്‌വാൻ വെയ്ഗ്റ്റഡും ഷാങ്ങ്ഹായ് കോമ്പസിറ്റും ഉയർന്ന് അവസാനിച്ചു.

യൂറോപ്യൻ വിപണികൾ എല്ലാം ചുവപ്പിലാണ് വ്യപാരം ചെയുന്നത്. ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസ്‌ +28.67 പോയിന്റ് ഉയർന്നു; എസ് ആൻഡ് പി യും നസ്‌ഡേക്കും നേട്ടത്തിലായിരുന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 42,120 രൂപയാണ് വില. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് പവന് 120 രൂപ വര്‍ധിച്ചത്. ഇക്കഴിഞ്ഞ 26 ാം തീയതി സ്വര്‍ണവില 42,480 രൂപയായി ഉയര്‍ന്നിരുന്നു. ഇത് കേരളത്തില്‍ ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്.

ഈ മാസം ഒന്നാം തീയതി മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് താഴേയ്ക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 45,952 രൂപയാണ് വില.

വെള്ളി വിലയില്‍ ഇന്ന് വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 പൈസ വര്‍ധിച്ച് 74.70 രൂപയും, എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 597.60 രൂപയുമാണ് വിപണി വില.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.23 ശതമാനം താഴ്ന്ന് ബാരലിന് 86.60 ഡോളറായി.