9 Jan 2023 1:47 AM GMT
ഇനി മൂന്നാം പാദ ഫലങ്ങളുടെ നാളുകൾ; സിംഗപ്പൂർ നിഫ്റ്റി നേട്ടത്തിൽ തുടക്കം
Mohan Kakanadan
Summary
- ടാറ്റ ഗ്രുപ്പിലെ വമ്പനും ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനിയുമായി ടി സി എസ്സിന്റെ ഫല പ്രഖ്യാപനമാണ് വിപണി ഉറ്റുനോക്കുന്ന ഇന്നത്തെ പ്രധാന സംഭവം.
- സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.15 ന് +136.50 പോയിന്റ് ഉയർച്ചയിലാണ്ലാ വ്യാപാരം തുടരുന്നത്.
കൊച്ചി: അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം രാജ്യത്തിന് നഷ്ടപ്പെടുത്തുന്നതായാണ് പുതിയ പ്രവചനങ്ങൾ. 2023 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 7 ശതമാനം മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇത് ഗവൺമെന്റ് നേരത്തെ പ്രവചിച്ച 8-8.5 ശതമാനം വളർച്ചയെക്കാൾ വളരെ കുറവാണ്, എന്നാൽ റിസർവ് ബാങ്കിന്റെ പ്രവചനമായ 6.8 ശതമാനത്തിന് മുകളിലാണ്. 2021-22 ൽ 8.7 ശതമാനം മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ചയാണ് രേഖപ്പെടുത്തിയത്.
ടാറ്റ ഗ്രുപ്പിലെ വമ്പനും ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനിയുമായി ടി സി എസ്സിന്റെ ഫല പ്രഖ്യാപനമാണ് വിപണി ഉറ്റുനോക്കുന്ന ഇന്നത്തെ പ്രധാന സംഭവം. ജനുവരി 12-ന് പ്രഖ്യാപിക്കുന്ന പണപ്പെരുപ്പ സംഖ്യകൾ, ഐഐപി ഡാറ്റ എന്നിവയും നിക്ഷേപകർ കാത്തിരിക്കുന്നുണ്ട്. അതേ ദിവസം തന്നെയാണ് ചൈനയും യുഎസും അവരുടെ പണപ്പെരുപ്പ കണക്കുകൾ പ്രഖ്യാപിക്കുന്നതും.
കഴിഞ്ഞയാഴ്ച സെൻസെക്‌സ് 940.37 പോയിന്റ് അഥവാ 1.55 ശതമാനം നഷ്ടം നേരിട്ടപ്പോൾ നിഫ്റ്റി 245.85 പോയിന്റ് അഥവാ 1.36 ശതമാനം ഇടിഞ്ഞു.
ആഗോള വിപണികൾക്ക് അനുസൃതമായി, 2022 ഡിസംബറിൽ ദൃശ്യമായ പ്രവണത തുടരുന്നതിലൂടെ ഇന്ത്യൻ ഓഹരി വിപണി അൽപ്പം ജാഗ്രതയോടെയാണ് പുതുവർഷത്തിൽ ആരംഭിച്ചതെന്ന് ജൂലിയസ് ബെയർ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ മിലിന്ദ് മുച്ചാല പറഞ്ഞു.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.15 ന് +136.50 പോയിന്റ് ഉയർച്ചയിലാണ്ലാ വ്യാപാരം തുടരുന്നത്.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ മുതൂറ് ക്യാപിറ്റൽ, വണ്ടർ ൽ എന്നിവ മാത്രമാണ് വെള്ളിയാഴ്ച പച്ചയിൽ അവസാനിച്ചത്. ബാക്കി എല്ലാം നഷ്ടത്തിൽ കലാശിച്ചു.
റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും ശോഭയും ഉയർന്നപ്പോൾ പുറവങ്കര നഷ്ടത്തിലായിരുന്നു.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 6) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,083.17 കോടി രൂപയ്ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -2,902.46 കോടി രൂപയ്ക്കും അറ്റ വില്പനക്കാരായി.
ലോക വിപണി
ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ ഉയർച്ചയിലാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (+225.45), ജപ്പാൻ നിക്കേ (+153.05), സൗത്ത് കൊറിയൻ കോസ്‌പി (+45.02), ചൈന ഷാങ്ഹായ് (+2.42), ജക്കാർത്ത കോമ്പസിറ്റ് (+30.72) എന്നിവ എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുന്നു.. എന്നാൽ ഹോങ്കോങ് ഹാങ്‌സെങ് (-60.53) താഴ്ചയിലാണ്.
വെള്ളിയാഴ്ച ആഗോള വിപണികൾ കുതിച്ചു കയറി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് (+700.53), എസ് ആൻഡ് പി 500 (+86.98), നസ്‌ഡേക് കോമ്പസിറ്റ് (+264.05) എന്നിവയെല്ലാം ഉയരങ്ങളിലാണ് അവസാനിച്ചത്.
യൂറോപ്പിലും ഫ്രാങ്ക്ഫർട് ഡി എ എക്സ് (+173.71), പാരീസ് യുറോനെക്സ്റ്റ് (+99.45), ലണ്ടൻ ഫുട്‍സീ (+66.04) എന്നിവ മുന്നേറി.
വിദഗ്ധാഭിപ്രായം
കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചികയുടെ പെട്ടെന്നുള്ള തടസ്സം 42,500-ലും അടുത്ത പിന്തുണ 42,000-ലും ദൃശ്യമാണ്. ഇത് ലംഘിച്ചാൽ സൂചിക 41,500 ലെവലിലേക്ക് താഴം. ഇത് ബുള്ളുകളുടെ അവസാന പ്രതീക്ഷയായിരിക്കും.
രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: മുന്നോട്ട് പോകുമ്പോൾ, 17,770 ഇടിവ് നിഫ്റ്റിക്ക് പിന്തുണയായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്; പ്രസ്തുത നിലവാരത്തിന് താഴെയുള്ള നിർണായകമായ ഇടിവ് സൂചികയെ 17,500 ലേക്ക് നയിച്ചേക്കാം. ഉയർന്ന ഭാഗത്ത്, പ്രതിരോധം 18,000 ൽ ദൃശ്യമാണ്, അതിന് മുകളിൽ ഒരു വീണ്ടെടുക്കൽ വരാം.
ശ്രദ്ധിക്കേണ്ട ഓഹരികൾ
അടുത്തിടെ ഏറ്റെടുത്ത മോണറ്റ് പവർ പ്രവർത്തനക്ഷമമാക്കാൻ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ഓഹരി വില: 591.10 രൂപ) 1500 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് അതിന്റെ മാനേജിംഗ് ഡയറക്ടർ ബിംലേന്ദ്ര ഝാ പറഞ്ഞു.2022 ഡിസംബറിൽ, കടബാധ്യതയുള്ള മോണറ്റ് പവർ 410 കോടി രൂപയ്ക്ക് പാപ്പരത്ത വഴിയിലൂടെയാണ് ജെ എസ് പി എൽ സ്വന്തമാക്കിയത്.
ജെയ്‌പീ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡ് (ഓഹരി വില: 10.20 രൂപ) മുതലും പലിശയും അടങ്ങുന്ന 4,059 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ വീഴ്ച്ച വരുത്തി.
സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും (ഓഹരി വില: 707.30 രൂപ) ചേർന്ന് ഐഡിബിഐ ബാങ്കിന്റെ (ഓഹരി വില: 59.00 രൂപ) 60.72 ശതമാനം വിൽക്കാൻ ശ്രമിക്കുമ്പോൾ ധാരാളം കമ്പനികൾ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി ദിപം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ.
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് (ഓഹരി വില: 277.55 രൂപ) പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 500 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നു.
പ്രമേഹ ചികിത്സയ്ക്കുള്ള ബയോസിമിലറായ ഇൻസുലിൻ-ആറിനായുള്ള ബയോകോൺ ബയോളജിക്‌സിന്റെ അപേക്ഷയ്ക്ക് യുഎസ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പൂർണ്ണമായ പ്രതികരണ കത്ത് നൽകിയതായി ബയോടെക്‌നോളജി പ്രമുഖരായ ബയോകോൺ (ഓഹരി വില: 256.35 രൂപ) പറഞ്ഞു.
പ്രമുഖ ജ്വല്ലറി, വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ (ഓഹരി വില: 2538.10 രൂപ) ഡിസംബർ പാദത്തിൽ തങ്ങളുടെബിസിനസിൽ 12 ശതമാനം വളർച്ച രേഖപ്പെടുത്തി.
കടക്കെണിയിലായ ശ്രീ ഇൻഫ്രാസ്ട്രക്ചറിന്റെ (ഓഹരി വില: 3.50 രൂപ) മുൻ പ്രമോട്ടർമാരുടെ കീഴിൽ 296 കോടി രൂപയുടെ പുതിയ തട്ടിപ്പ് നടന്നതായി കമ്പനിയുടെ ട്രാൻസാക്ഷൻ ഓഡിറ്റർ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു,
ശക്തമായ വായ്പ വളർച്ചയുടെ പശ്ചാത്തലത്തിൽ പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് (ഓഹരി വില: 31.90 രൂപ) അടുത്ത് തന്നെ 2 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് കടക്കുമെന്ന് മാനേജിംഗ് ഡയറക്ടർ സ്വരൂപ് കുമാർ സാഹ പറഞ്ഞു. നടപ്പുസാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ബാങ്കിന്റെ വായ്പാ വളർച്ച 17 ശതമാനം വർധിച്ച് 78,049 കോടി രൂപയിലെത്തി.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,130 രൂപ (+0 രൂപ)
യുഎസ് ഡോളർ = 82.66 രൂപ (-4 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 79.36 ഡോളർ (+1.01%)
ബിറ്റ് കോയിൻ = 14,50,001 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.08 ശതമാനം താഴ്ന്ന് 103.55 ആയി.