image

2 Feb 2023 11:00 AM GMT

Stock Market Updates

വിപണി മിശ്രിതം; സെൻസെക്സ് ഉയന്നപ്പോൾ നിഫ്റ്റി താഴ്ച്ചയിൽ

Mohan Kakanadan

വിപണി മിശ്രിതം; സെൻസെക്സ് ഉയന്നപ്പോൾ നിഫ്റ്റി താഴ്ച്ചയിൽ
X

Summary

  • അദാനി പോർട്സ് 6.60 ശതമാനം ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 424.05 പോയിന്റിലെത്തി. അദാനി എന്റർപ്രൈസസും 26.70 ശതമാനം ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 1494.75 പോയിന്റ് വരെ പോയി.
  • എച് ഡി എഫ് സി ലൈഫും ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 483.05 പോയിന്റ് വരെ എത്തിയിരുന്നു.


കൊച്ചി: ഇന്നും വിപണി മിശ്രിതമായാണ് അവസാനിച്ചത്. സെൻസെക്സ് 224.16 പോയിന്റ് ഉയർന്ന 59932 24 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 5.90 പോയിന്റ് താഴ്ന്ന് 17610.40 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 156.30 പോയിന്റ് ഉയർന്ന 40669.30-ലാണ് അവസാനിച്ചത്.

അദാനി ഗ്രൂപ്പ് കമ്പനികളെല്ലാം ഇന്നും താഴേക്കുള്ള കുത്തൊഴുക്കിൽ പെട്ടു. അദാനി പോർട്സ് 6.60 ശതമാനം ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 424.05 പോയിന്റിലെത്തി. അദാനി എന്റർപ്രൈസസും 26.70 ശതമാനം ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 1494.75 പോയിന്റ് വരെ പോയി. അദാനി വിൽമാർ 5.00 ശതമാനം, അദാനി ഗ്രീൻ 10 ശതമാനം, അദാനി പവർ 4.98 ശതമാനം, അദാനി ട്രാൻസ്മിഷൻ 10.00 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 10.00 ശതമാനം എന്നിങ്ങനെയായിരുന്നു വീഴ്ച.

എച് ഡി എഫ് സി ലൈഫും ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 483.05 പോയിന്റ് വരെ എത്തിയിരുന്നു.

നിഫ്റ്റി മെറ്റൽസ് 4.35 ശതമാനത്തിലധികം ഇടിഞ്ഞു.

നിഫ്റ്റി 50-ലെ 20 ഓഹരികൾ ഉയർന്നപ്പോൾ 30 എണ്ണം താഴ്ചയിലായിരുന്നു.

അതെ സമയം ഐ ടി സി-യും ബ്രിട്ടണിയായും 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ യഥാക്രമം 384.70 ലും 4596 ലും എത്തി.

നിഫ്റ്റിയിൽ ഇന്ന് ഐ ടി സി, ബ്രിട്ടാനിയ, ഇൻഡസ് ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണി ലിവർ, ഇൻഫോസിസ് എന്നിവ നേട്ടം കൈവരിച്ചു. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, യു പി എൽ, എച് ഡി എഫ് സി ലൈഫ്, ഡിവിസ് ലാബ് എന്നിവ നഷ്ടത്തിലാണ് ഇന്നവസാനിച്ചത്.

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ജിയോജിത്ത്, കിറ്റെക്സ്, എന്നിവയെല്ലാം ചുവപ്പിലാണവസാനിച്ചത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -61.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.

യൂറോപ്യൻ വിപണികൾ എല്ലാം പച്ചയിലാണ് വ്യപാരം ചെയുന്നത്. ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും നസ്‌ഡേക്കും ലാഭത്തിലായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില മുകളിലേക്ക് തന്നെ. ഇന്ന് പവന് 480 രൂപ വര്‍ധിച്ച് 42,880 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,360 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). ഇത് കേരളത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 42,200 രൂപയില്‍ എത്തിയിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 520 രൂപ വര്‍ധിച്ച് 46,776 രൂപയില്‍ എത്തിയിട്ടുണ്ട്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5,847 രൂപയാണ് വിപണി വില. ഈ വര്‍ഷം ആദ്യ ദിനം മുതല്‍ നോക്കിയാല്‍ സ്വര്‍ണവില പവന് 40,000 രൂപയ്ക്ക് മുകളിലാണ്.

ഇന്ന് വെള്ളിവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.30 രൂപ വര്‍ധിച്ച് 77.30 രൂപയും എട്ട് ഗ്രാമിന് 10.40 രൂപ വര്‍ധിച്ച് 618.40 രൂപയും ആയിട്ടുണ്ട്. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിരുന്നു.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഉയര്‍ന്ന് 82.18 ആയി

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ താഴ്ന്ന് ബാരലിന് 82.96 ഡോളറിലെത്തി നിൽക്കുന്നു.