image

16 Nov 2022 5:48 PM IST

Market

അവസാനഘട്ടത്തിൽ നേട്ടത്തിൽ അവസാനിച്ച് വിപണി.

MyFin Desk

stock market closing updates
X

stock market closing updates 

Summary

സെൻസെക്സിൽ, കൊട്ടക് മഹിന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ. റെഡ്ഢി, എച്ച് ഡിഎഫ് സി ബാങ്ക്, ഭാരതി എയർടെൽ, എച്ച് ഡിഎഫ് സി, ടാറ്റ കൺസൾട്ടൻസി സർവീസ് എന്നിവ നേട്ടത്തിലായിരുന്നു. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എൻ ടി പി സി, ബജാജ് ഫിൻസേർവ്, അൾട്രാ ടെക്ക് സിമന്റ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നഷ്ടത്തിലായി.


ബാങ്കിങ് ഓഹരികളിലുണ്ടായ മുന്നേറ്റം സെൻസെക്സ് 62,052.57 ലെത്തുന്നതിനു കാരണമായി. തുടർന്ന് 107.73 പോയിന്റ് വർധിച്ച് 61,980.72 ലാണ് വ്യാപാരം അവനിച്ചത്. നിഫ്റ്റി 6.25 പോയിന്റ് നേട്ടത്തിൽ 18,409.65 ലുമാണ് ക്ലോസ് ചെയ്തത്.

സെൻസെക്സിൽ, കൊട്ടക് മഹിന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ. റെഡ്ഢി, എച്ച് ഡിഎഫ് സി ബാങ്ക്, ഭാരതി എയർടെൽ, എച്ച് ഡിഎഫ് സി, ടാറ്റ കൺസൾട്ടൻസി സർവീസ് എന്നിവ നേട്ടത്തിലായിരുന്നു.

ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എൻ ടി പി സി, ബജാജ് ഫിൻസേർവ്, അൾട്രാ ടെക്ക് സിമന്റ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നഷ്ടത്തിലായി.

ഏഷ്യൻ വിപണിയിൽ, സിയോൾ, ഷാങ്ങ്ഹായ് ഹോങ്കോങ് എന്നിവ നഷ്ടത്തിലും,ടോക്കിയോ ലാഭത്തിലും വ്യാപാരമവസാനിപ്പിച്ചു.

യൂറോപ്പ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ നഷ്ടത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. യു എസ് വിപണി ചൊവ്വാഴ്ച ലാഭത്തിലാണ് ക്ലോസ് ചെയ്തത്.

അന്താരഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.28 ശതമാനം ഉയർന്ന് ബാരലിന് 94.12 ഡോളറായി.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ 221.32 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.