2 March 2023 11:11 AM IST
Summary
സെൻസെക്സ് 145.4 പോയിന്റ് കുറഞ്ഞ് 59,265.68 ലും നിഫ്റ്റി 47.95 പോയിന്റ് നഷ്ടത്തിൽ 17,402.95 ലുമെത്തി.
കഴിഞ്ഞ സെഷനിലുണ്ടായ മുന്നേറ്റം തുടരാനാവാതെ വിപണി. ആഗോള വിപണികളിലുള്ള അസ്ഥിരതയും, വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിൻ വാങ്ങലും മൂലം സൂചികകൾ നഷ്ടത്തിൽ ആരംഭിച്ചു.
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 145.4 പോയിന്റ് കുറഞ്ഞ് 59,265.68 ലും നിഫ്റ്റി 47.95 പോയിന്റ് നഷ്ടത്തിൽ 17,402.95 ലുമെത്തി.
സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് , ഇൻഫോസിസ്, മാരുതി, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക്ക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിലാണ്.
ബജാജ് ഫിൻസേർവ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, ടാറ്റ സ്റ്റീൽ, അൾട്രാ ടെക്ക് സിമന്റ് എന്നിവ ലാഭത്തിലാണ്.
ഏഷ്യൻ വിപണിയിൽ ജപ്പാൻ, ഹോങ്കോങ് എന്നിവടങ്ങളിൽ വിപണികൾ ദുർബലമായാണ് വ്യപാരം ചെയ്യുന്നത്. ചൈന, സിയോൾ എന്നിവ നേട്ടത്തിലാണ്.
ബുധനാഴ്ച യു എസ് വിപണി ഇടിഞ്ഞിരുന്നു.
"യു എസ് വിപണിയിലെ ബോണ്ട് യീൽഡ് ഉയരുന്നത്, വിദേശ നിക്ഷേപകരെ ഇന്ത്യ പോലുള്ള വളർന്നു വരുന്ന വിപണിയിലേക്ക് നിക്ഷേപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതാണ്. ഇന്നലെ യുഎസിലെ 10 വർഷത്തേക്കുളള ബോണ്ട് യീൽഡ് 4 ശതമാനത്തിലെത്തി. അതിനാൽ തന്നെ വിദേശ നിക്ഷേപകർ ഈയൊരു സാഹചര്യത്തിൽ വാങ്ങലുകാരാവാനുള്ള സാധ്യതയില്ല," ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ബുധനാഴ്ച സെൻസെക്സ് 448.96 പോയിന്റ് ഉയർന്ന് 59,411.08 ലും നിഫ്റ്റി 146.95 പോയിന്റ് വർധിച്ച് 17,450.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.05 ശതമാനം വർധിച്ച് ബാരലിന് 84.35 ഡോളറായി.
വിദേശ നിക്ഷേപകർ ബുധനാഴ്ച 424.88 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.