image

23 Sept 2024 8:35 AM

Equity

എല്‍ഐസി പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി: ഒക്ടോബർ 4 വരെ അപേക്ഷിക്കാം

MyFin Desk

lic mutual fund manufacturing has released
X

എല്‍ഐസി പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി. എന്‍എഫ്ഒ ഒക്ടോബര്‍ 4 വരെ ലഭ്യമായിരിക്കും. പദ്ധതിക്കു കീഴിലെ യൂണിറ്റുകള്‍ ഒക്ടോബര്‍ 11ന് അലോട്ട് ചെയ്യും. നിർമ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഇക്വിറ്റികളിലും ഇതുമായി ബന്ധപ്പെട്ട പദ്ധതികളിലും ദീര്‍ഘകാല നിക്ഷേപമാണ് പുതിയ ഫണ്ടിന്റെ ലക്ഷ്യം. എന്‍എഫ്ഒയുടെ കുറഞ്ഞ തുക 5000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും. യോഗേഷ് പാട്ടീല്‍, മഹേഷ് ബെരേന്ദ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. പദ്ധതി നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് സൂചികയില്‍ ഉള്‍പ്പെടുത്തും. മാനുഫാക്ചറിങ് പരിധിയില്‍ വരുന്ന വാഹന, ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, ഹെവി എഞ്ചിനീയറിങ്, ലോഹങ്ങള്‍, കപ്പല്‍ നിര്‍മ്മാണം, പെട്രോളിയം ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന മേഖലകളിലെ ഓഹരികൾ ഇതിന്റെ കീഴില്‍ വരും.