7 April 2023 11:30 AM GMT
Summary
ഏപ്രിൽ 4 നും ഏപ്രിൽ 7 നും വിപണി അവധിയായിരുന്നു
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി വിപണിയിൽ തുടരുന്ന മുന്നേറ്റം നിക്ഷേപകർക്ക് 10 .43 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത്. വിദേശ നിക്ഷേപം തുടരുന്നതും, ആഗോള വിപണികളിലെ ശക്തമായ പ്രവണതയും വിപണിക്ക് അനുകൂലമായിരുന്നു.
മാർച്ച് 29 മുതൽ ഏപ്രിൽ ആറ് വരെയുള്ള അഞ്ചു സെഷനുകളിൽ ബി എസ് ഇ യിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 10,43,216.79 കോടി വർധിച്ച് 2,62,37,776.13 കോടി രൂപയായി.
ഈ ആഴ്ചയിൽ മഹാവീർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 4 നും, ദുഃഖ വെള്ളി പ്രമാണിച്ച് ഏപ്രിൽ 7 നും വിപണി അവധിയായിരുന്നു. കഴിഞ്ഞ ആഴ്ച രാമ നവമിയോടനുബന്ധിച്ച് വ്യാഴാഴ്ചയും വിപണി അവധിയായിരുന്നു.
കഴിഞ്ഞ അഞ്ചു സെഷനുകളിലായി സെൻസെക്സ് 2,219.25 പോയിന്റ് ഉയർന്നിരുന്നു. വ്യാഴാഴ്ച സെൻസെക്സ് 143.66 പോയിന്റ് വർധിച്ച് 59832.97 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആർ ബി ഐ, റീപോ നിരക്ക് ഉയർത്തുന്നില്ല എന്ന നയം സ്വീകരിച്ചത് വിപണിയിൽ മുന്നേറ്റമുണ്ടാക്കി.