image

3 Feb 2023 6:24 AM GMT

Stock Market Updates

യുഎസ് വിപണിയിലെ മുന്നേറ്റം, ആദ്യഘട്ട വ്യാപാരത്തിൽ നേട്ടത്തോടെ സൂചികകൾ

PTI

early market updates 12 01
X

Summary

വിദേശ നിക്ഷേപകർ വ്യാഴാഴ്ച 3,065.35 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.


മുംബൈ : യു എസ് വിപണിയിലെ മികച്ച മുന്നറ്റവും, ബാങ്കിങ് ഓഹരികളിൽ നേട്ടവും മൂലം ആദ്യഘട്ട വ്യപാരത്തിൽ വിപണി കുതിച്ചുയർന്നു.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 481.94 പോയിന്റ് വർധിച്ച് 60,414.18 ലും നിഫ്റ്റി 118.05 പോയിന്റ് നേട്ടത്തിൽ 17,728 .45 ലുമെത്തി.

11 .45 ന് സെൻസെക്സ് 312.13 പോയിന്റ് ഉയർന്ന് 60,250.17 ലും നിഫ്റ്റി 60.95 പോയിന്റ് ഉയർന്നു 17,673.75 ലുമാണ് വ്യപാരം ചെയുന്നത്.

സെൻസെക്സിൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ, ബജാജ് ഫിനാൻസ്, എച്ച്ഡി എഫ് സി ബാങ്ക്, ബജാജ് ഫിൻസേർവ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡി എഫ് സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലാഭത്തിലാണ്.

റിലയൻസ് ഇൻഡസ്ട്രീസ്, ടെക്ക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച് സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, നെസ്‌ലെ എന്നിവ നഷ്ടത്തിലാണ് വ്യാപാരം ചെയുന്നത്.

ഏഷ്യൻ വിപണിയിൽ സിയോൾ, ടോക്കിയോ, എന്നിവ നേട്ടത്തിലും ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ്.

വ്യാഴാഴ്ച യുഎസ് വിപണി മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാഴാഴ്ച സെൻസെക്സ് 224.16 പോയിന്റ് വർധിച്ച് 59,932.24 ലും നിഫ്റ്റി 5.90 പോയിന്റ് നഷ്ടത്തിൽ 17,610.40 ലുമാണ് വ്യാപാരമവാസനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.10 ശതമാനം താഴ്ന്ന് ബാരലിന് 82.17 ഡോളറായി.

വിദേശ നിക്ഷേപകർ വ്യാഴാഴ്ച 3,065.35 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.