image

5 Jan 2023 10:13 AM GMT

Stock Market Updates

നഷ്ടത്തിൽ നിന്ന് കര കയറാതെ വിപണി; നിഫ്റ്റി 18,000-ന് താഴെ

Mohan Kakanadan

pre-market analysis in malayalam |  stock market analysis
X

Summary

  • നിഫ്റ്റി ആട്ടോ, ലോഹങ്ങൾ, എഫ് എം സി ജി , ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഉയർന്നപ്പോൾ മറ്റെല്ലാ സൂചികകളും താഴ്ചയിൽ അവസാനിച്ചു.
  • ഉച്ചയോടെ അബോട്ട് ഇന്ത്യ, അപ്പോളോ ടയർ, ലാൻഡ് മാർക്ക് കാർസ് എന്നിവ 52 ആഴ്ചത്തെ ഉയരത്തിൽ എത്തിയ ദിവസമായിരുന്നു ഇന്ന്. എന്നാൽ, എൻ എസ് ഇ-യിൽ 27 കമ്പനികൾ 52 ആഴ്ചത്തെ താഴ്ചയിലേക്കും നീങ്ങി.


കൊച്ചി: ആഭ്യന്തര സൂചികകൾ ദിവസം മുഴുവൻ ഏറ്റക്കുറച്ചിലുകളോടെ നിന്ന ശേഷം ഒടുവിൽ നഷ്ടത്തിൽ തന്നെ കലാശിച്ചു. സെൻസെക്സ് 304.18 പോയിന്റ് താഴ്ന്ന് 60,353.27 ലും നിഫ്റ്റി 50.80 പോയിന്റ് താഴ്ന്നു 17,992.15 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 350.10 പോയിന്റ് ഇടിഞ്ഞു 42,608.70 ൽ അവസാനിച്ചു.

നിഫ്റ്റി ആട്ടോ, ലോഹങ്ങൾ, എഫ് എം സി ജി , ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഉയർന്നപ്പോൾ മറ്റെല്ലാ സൂചികകളും താഴ്ചയിൽ അവസാനിച്ചു.

നിഫ്റ്റി 50-ലെ 33 ഓഹരികൾ ഉയർന്നപ്പോൾ 17 എണ്ണം താഴ്ചയിലേക്ക് ആഴ്ന്നിറങ്ങി.

നിഫ്ടിയിൽ ഇന്ന് ഹീറോ മോട്ടോകോർപ്പ്, എൻ ടി പി സി, ജെ എസ് ഡബ്ലിയു,, എച് ഡി എഫ് സി ലൈഫ്, ഐ ടി സി, സിപ്ല എന്നിവ ഏറ്റവും ഉയർന്നപ്പോൾ ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, ഐ സി ഐസി ഐ ബാങ്ക്, ടൈറ്റാൻ, ഇൻഫോസിസ് എന്നിവ ഇടിഞ്ഞു. ബജാജ് ഫിനാൻസ് 500 രൂപയിലധികവും ബജാജ് ഫിൻ സെർവ് 78 രൂപയും ഇടിഞ്ഞ് കനത്ത നഷ്ടം രേഖപ്പെടുത്തി.

ഉച്ചയോടെ അബോട്ട് ഇന്ത്യ, അപ്പോളോ ടയർ, ലാൻഡ് മാർക്ക് കാർസ് എന്നിവ 52 ആഴ്ചത്തെ ഉയരത്തിൽ എത്തിയ ദിവസമായിരുന്നു ഇന്ന്. എന്നാൽ, എൻ എസ് ഇ-യിൽ 27 കമ്പനികൾ 52 ആഴ്ചത്തെ താഴ്ചയിലേക്കും നീങ്ങി.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജ്യോതി ലാബ്, കല്യാൺ ജൂവല്ലേഴ്‌സ്, കിംസ്, കിറ്റെക്സ്, വി ഗാർഡ് എന്നിവ പച്ചയിൽ അവസാനിച്ചപ്പോൾ ബാക്കി എല്ലാം നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ പുറവങ്കരയും, പി എൻ സി ഇൻഫ്രയും ഉയർന്നപ്പോൾ ശോഭ നഷ്ട്ടത്തിലായിരുന്നു.

പ്രധാന ഏഷ്യൻ വിപണികളെല്ലാം ഇന്ന് ഉയർച്ചയിലാണ് അവസാനിച്ചത്. എന്നാൽ, സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റിയാകട്ടെ ഇപ്പോൾ -56.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

യുഎസ് വിപണികൾ ഇന്നലെ തകർച്ചയിലായിരുന്നു. എന്നാൽ, ജർമൻ സൂചിക ഉയർന്നപ്പോൾ ലണ്ടൻ ഫുട്‍സീയും പാരീസും താഴ്ന്നാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 41,000 രൂപ കടന്നു. ഇന്ന് 22 കാരറ്റ് പവന് 160 രൂപ വര്‍ധിച്ച് 41,040 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10 ഗ്രാമിന് 5,130 രൂപയായി. ഇക്കഴിഞ്ഞ ഡിസംബര്‍ 28 മുതല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളിലാണ്. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 40,880 രൂപയില്‍ എത്തിയിരുന്നു. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 168 രൂപ വര്‍ധിച്ച് 44,768 രൂപയായിട്ടുണ്ട്. ഗ്രാമിന് 21 രൂപ വര്‍ധിച്ച് 5,596 രൂപയാണ് വിപണി വില. 2020 ഓഗസ്റ്റില്‍ സംസ്ഥാനത്ത് സ്വര്‍ണവില പവന് 42,000 രൂപയായി ഉയര്‍ന്നിരുന്നു. ഇതാണ് ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്ക്.

ഇന്ന് വെള്ളി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.50 രൂപ കുറഞ്ഞ് 74 രൂപയും എട്ട് ഗ്രാമിന് 12 രൂപ കുറഞ്ഞ് 592 രൂപയുമാണ് വില

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ കുറഞ്ഞ് 82.56ല്‍ എത്തിയിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് -2.47 ശതമാനം താഴ്ന്ന് 79.70 യുഎസ് ഡോളറായിട്ടുണ്ട്.