image

10 Feb 2023 10:45 AM GMT

Stock Market Updates

തുടർച്ചയായി മൂന്നാം ദിവസവും നഷ്ട്ടം; ബാങ്ക് നിഫ്റ്റി നേരിയ നേട്ടത്തിൽ

PTI

Trading view
X

Summary

  • ബ്രിട്ടണിയ 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ 4669.20 ൽ എത്തി.


കൊച്ചി: മൂന്നാം ദിവസവും നിക്ഷേപകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ആഭ്യന്തര വിപണികൾ താഴ്ചയിൽ അവസാനിച്ചു. സെൻസെക്സ് 123.52 പോയിന്റ് താഴ്ന്ന് 60,682.70 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 35.95 പോയിന്റ് താഴ്ന്ന് 17856.50 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 5.10 പോയിന്റ് ഉയർന്ന് 41559.40-ലാണ് അവസാനിച്ചത്.

ആദ്യ വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്സ് 173.69 പോയിന്റ് അല്ലെങ്കിൽ 0.29 ശതമാനം ഇടിഞ്ഞ് 60,632.53 പോയിന്റിലെത്തി; എൻഎസ്ഇ നിഫ്റ്റി 54.15 പോയിന്റ് അല്ലെങ്കിൽ 0.30 ശതമാനം ഇടിഞ്ഞ് 17,839.30 പോയിന്റിലെത്തി.

മിക്കവാറും അദാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം ഇന്ന് നഷ്ടത്തിൽ കലാശിച്ചു; അദാനി പോർട്സ് മാത്രം 1.65 രൂപ ഉയർന്നു 583.95 ലാണവസാനിച്ചത്.

നിഫ്റ്റി 50-ലെ 23 ഓഹരികൾ ഉയർന്നപ്പോൾ 27 എണ്ണം താഴ്ചയിലായിരുന്നു.

അതെ സമയം ബ്രിട്ടണിയ 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ 4669.20 ൽ എത്തി.

നിഫ്റ്റിയിൽ ഇന്ന് ടാറ്റ മോട്ടോർസ്, യു പി എൽ, സിപ്ല, ഹീറോ മോട്ടോകോർപ്, ലാർസൺ ആൻഡ് ടൂബ്രോ എന്നിവ നേട്ടം കൈവരിച്ചു. എന്നാൽ, അദാനി എന്റർപ്രൈസസ്, എച് സി എൽ ടേക്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ എന്നിവ നഷ്ടത്തിലാണ് ഇന്നവസാനിച്ചത്.

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികൾ പൊതുവെ മിശ്രിത വ്യാപാരമായിരുന്നു.

റിയാലിറ്റി കമ്പനികളായ പുറവങ്കരയും, പി എൻ സി ഇൻഫ്രയും ശോഭയും ഉയർന്നു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -53.50 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മറ്റു ഏഷ്യൻ വിപണികളിൽ നിക്കേ ഒഴികെ ബാക്കിയെല്ലാം താഴ്ചയിലാണവസാനിച്ചത്.

യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ലണ്ടൻ ഫുട്‍സീയും ഇടിഞ്ഞിട്ടുണ്ട്.

ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും നസ്‌ഡേക്കും നഷ്ടത്തിലായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 41,920 രൂപയായി. ഗ്രാമിന് 5,240 രൂപയാണ് വിപണി വില കഴിഞ്ഞ ദിവസം പവന്റെ വില 42,320 രൂപയായിരുന്നു. ഈ മാസം രണ്ടിന് രേഖപ്പെടുത്തിയ 42,880 എന്ന നിരക്കാണ് കേരളത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും റെക്കോര്‍ഡ് നിരക്ക്.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 440 രൂപ കുറഞ്ഞ് 45,728 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,716 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 72.50 രൂപയും, എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 580 രൂപയുമായിട്ടുണ്ട്.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ താഴ്ന്ന് 82.63ല്‍ എത്തി.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ 1.06 ശതമാനം ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി നിൽക്കുന്നു.