image

21 Dec 2023 10:13 AM GMT

Equity

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍വര്‍ധന; ഒക്ടോബറില്‍ $590 കോടി

MyFin Desk

Massive increase in foreign direct investment
X

Summary

  • എഫ്ഡിഐ ഒക്ടോബറില്‍ 21 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
  • മൗറീഷ്യസ്, സിംഗപ്പൂര്‍, സൈപ്രസ്, ജപ്പാന്‍ എന്നിവര്‍ പ്രധാന സ്രോതസ്സ് രാജ്യങ്ങള്‍
  • നിക്ഷേപങ്ങളില്‍നിന്ന് പണം പിന്‍വലിക്കുന്നതും കുറഞ്ഞു


രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്. 2023 ഒക്ടോബറില്‍ എഫ്ഡിഐ 21മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയായ 5.9 ബില്യണ്‍ ഡോളറിലെത്തി. മികച്ച മൊത്ത നിക്ഷേപവും കുറഞ്ഞ സ്വദേശിവല്‍ക്കരണവുമാണ് ഇതിനുകാരണമായത്.

ഇന്ത്യയില്‍ നടത്തിയ നേരിട്ടുള്ള നിക്ഷേപങ്ങളില്‍ നിന്ന് എടുത്ത പണം സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് 2023 സെപ്റ്റംബറിലെ 3.43 ബില്യണില്‍ നിന്നും ഒക്ടോബറില്‍ 1.10 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2022 ഒക്ടോബറില്‍ ഇത് 2.93 ബില്യണ്‍ ഡോളറായിരുന്നു.

2023 ഒക്ടോബറില്‍ മൗറീഷ്യസ്, സിംഗപ്പൂര്‍, സൈപ്രസ്, ജപ്പാന്‍ എന്നിവയായിരുന്നു പ്രധാന സ്രോതസ്സ് രാജ്യങ്ങള്‍. 2023 ഒക്ടോബറില്‍ മൊത്തം വിദേശ നിക്ഷേപത്തിന്റെ അഞ്ചില്‍ നാലിലധികവും ഇവര്‍ സംഭാവന ചെയ്തു. ഉത്പാദനം, ചില്ലറ വ്യാപാരം, മൊത്തവ്യാപാരം, വൈദ്യുതി എന്നിവയില്‍ മൊത്തത്തിലുള്ള എഫ്ഡിഐ ഇക്വിറ്റി പ്രവാഹത്തിന്റെ അഞ്ചില്‍ നാല് ഭാഗവും ലഭിച്ചു. ഊര്‍ജ്ജ മേഖല, സാമ്പത്തിക സേവന മേഖല എന്നിവയിലും നിക്ഷേപമുണ്ടായി.

ആകര്‍ഷകമായ നിക്ഷേപ കേന്ദ്രങ്ങൾ

'ആഗോള അപകടസാധ്യത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍, ഇന്ത്യയെപ്പോലുള്ള വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രങ്ങളായി തുടരുന്നു', 2023 നവംബറിലെ ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിനിലെ 'സ്റ്റേറ്റ് ഓഫ് ഇക്കണോമി' ലേഖനം പറയുന്നു.

പക്ഷേ 2023 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളിലെ മൊത്തം അറ്റ എഫ്ഡിഐ ഒരു വര്‍ഷം മുമ്പുള്ള ഇതേകാലയളവിനെക്കാള്‍ പകുതിയായി കുറഞ്ഞു. 2022 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 20.76 ബില്യണ്‍ ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം. ഈ വര്‍ഷം അതേ കാലയളവില്‍ അത് 10.43 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്.

ഇക്വിറ്റി പ്രതിബദ്ധതകള്‍ 2023 ഒക്ടോബറിലെ 870.37 മില്യണില്‍ നിന്ന് 2023 നവംബറില്‍ 729.57 മില്യണായി കുറഞ്ഞു. ഇത് 2022 നവംബറില്‍ രേഖപ്പെടുത്തിയ 1.69 ബില്യണ്‍ ഡോളറിനേക്കാള്‍ വളരെ കുറവാണ്. കടബാധ്യതകളും നവംബറില്‍ 184.96 മില്യണ്‍ ഡോളറായി കുറഞ്ഞു. ഒക്ടോബറിലെ 250.42 മില്യണുമായി താരതമ്യപ്പെടുത്തുമ്പോള്‍. 2022 നവംബറില്‍ 300.58 മില്യണ്‍ ഡോളറായി.