image

17 Nov 2022 2:15 AM GMT

Market

ആഗോള വിപണിയിൽ അങ്കലാപ്പ്; തുടക്കം ശുഭകരമാവില്ലെന്നു വിദഗ്ധർ

Mohan Kakanadan

stock market project learning
X

stock market project learning 

Summary

ഇന്നലെ ബാങ്കിങ് ഓഹരികളിലുണ്ടായ മുന്നേറ്റം മൂലം സെൻസെക്സ് അവസാന നിമിഷങ്ങളിൽ പിടിച്ചു നിന്നു. ബാങ്ക് നിഫ്റ്റി സർവകാല റെക്കോർഡ് ആയ 42,611.75 ൽ എത്തിയ ശേഷം 42,535.30ൽ അവസാനിക്കുകയായിരുന്നു. എങ്കിലും ദിവസം മുഴുവനുള്ള ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സൂചികകൾ ഉയർന്ന് അവസാനിച്ചത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാനുള്ള ഊർജം വെളിപ്പെടുത്തുന്നതായി വിദഗ്ധർ പറയുന്നു.


കൊച്ചി: ആഗോളപരമായി ധാരാളം ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഒക്‌ടോബർ വരെയുള്ള 12 മാസങ്ങളിൽ യുകെ-യുടെ ഉപഭോക്തൃ വിലയിൽ 11.1 ശതമാനം വർധനയുണ്ടായി; 1981 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അതുപോലെ ജപ്പാൻ 15.5 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി റിപ്പോർട്ട് ചെയ്തു. കൂടാതെ എസ്‌ജിഎക്‌സ് നിഫ്റ്റിയുടെ നഷ്ടത്തോടെയുള്ള തുടക്കവും ഇവിടെ ഒരു നെഗറ്റീവ് ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

ഇന്നലെ ബാങ്കിങ് ഓഹരികളിലുണ്ടായ മുന്നേറ്റം മൂലം സെൻസെക്സ് അവസാന നിമിഷങ്ങളിൽ പിടിച്ചു നിന്നു. ബാങ്ക് നിഫ്റ്റി സർവകാല റെക്കോർഡ് ആയ 42,611.75 ൽ എത്തിയ ശേഷം 42,535.30ൽ അവസാനിക്കുകയായിരുന്നു. എങ്കിലും ദിവസം മുഴുവനുള്ള ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സൂചികകൾ ഉയർന്ന് അവസാനിച്ചത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാനുള്ള ഊർജം വെളിപ്പെടുത്തുന്നതായി വിദഗ്ധർ പറയുന്നു.

ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -386.06 കോടി രൂപക്ക് അധികം വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപകർ 1,437.40 കോടി രൂപക്ക് അധികം വാങ്ങി. ഒക്ടോബര് 25-നു ശേഷം ആദ്യമായാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വില്പനക്കാരാകുന്നത്.

സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 7.30-നു -60.50 പോയിന്റ് താഴ്ചയിൽ വ്യാപാരം നടക്കുന്നത് ആഭ്യന്തര വിപണിയിൽ ആശങ്കയുണർത്താം.

ഇന്നലെ സെൻസെക്സ് 107.73 പോയിന്റ് വർധിച്ച് 61,980.72 -ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 6.25 പോയിന്റ് നേട്ടത്തിൽ 18,409.65 ൽ ക്ലോസ് ചെയ്തു.

വിദഗ്ധാഭിപ്രായം

എൽ കെ പി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറയുന്നു: "പ്രതിദിന ടൈംഫ്രെയിമിൽ ഉയർച്ച താഴ്ചകൾക്കു ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഫ്റ്റി ഏകീകരിക്കപ്പെടുകയാണ്. എന്നിരുന്നാലും, ഒരു ക്ലാസിക് റിവേഴ്‌സൽ പാറ്റേൺ രൂപപ്പെട്ടിട്ടില്ല. ഹ്രസ്വകാല, മൂവിങ് ആവറേജ് നിലവിലെ ഇൻഡക്‌സ് മൂല്യത്തിന് താഴെയാണ്; ഇത് ഈ ഉയർച്ച തുടരുമെന്ന് സൂചിപ്പിക്കുന്നു. 18250-ന് മുകളിൽ നിലനിൽക്കുന്നതുവരെ ഈ ട്രെൻഡ് പോസിറ്റീവായി കാണപ്പെടുന്നു. ഉയർന്ന തലത്തിൽ, 18440-18450-ൽ പെട്ടെന്നുള്ള പ്രതിരോധം ദൃശ്യമാണ്; 18450-ന് മുകളിൽ കയറിയാൽ നിഫ്റ്റി 18600-18650-ലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

എൽകെപി സെക്യൂരിറ്റീസിലെ തന്നെ മറ്റൊരു സീനിയർ ടെക്നിക്കൽ അനലിസ്റ്റ് ആയ കുനാൽ ഷാ പറയുന്നു: "ബാങ്ക് നിഫ്റ്റി ബുള്ളുകൾ ഒരു കുതിച്ചുചാട്ടം നടത്തിയത് മൂലം സൂചിക 42,500 ലെവലിൽ ക്ലോസ് ചെയ്യാൻ കഴിഞ്ഞു; ഇത് അടുത്ത തടസ്സമാണ്. സൂചിക 42,500 ന് മുകളിൽ നിലനിർത്താനായാൽ 43,000 ലെവലിലേക്ക് നീങ്ങുന്നത് തുടരും. താഴെത്തട്ടിൽ പിന്തുണ 42,000 ആണ്; അവിടെ പുട്ട് സൈഡിൽ ഉയർന്ന ഓപ്പൺ ഇന്ററെസ്റ് ഉണ്ട്. മൊമെന്റം ഓസിലേറ്ററുകൾ ശക്തമായ വാങ്ങൽ മേഖലയിലാണ്, ഇത് സൂചികയെ ഉയരത്തിലേക്ക് നയിക്കാൻ സഹായിക്കും."

ലോക വിപണി

ഏഷ്യന്‍ വിപണികളിൽ ജക്കാർത്ത കോമ്പസിറ്റ് (-21.12), ഷാങ്ഹായ് (-14.76), തായ്‌വാൻ (-80.64), ടോക്കിയോ നിക്കെ (-67.93), സൗത്ത് കൊറിയൻ കോസ്‌പി (-22.27), ഹാങ്‌സെങ് (-243.64), എന്നിവയെല്ലാം ഇന്ന് ചുവപ്പിലാണ് തുടങ്ങിയിരിക്കുന്നത്.

യൂറോപ്പിൽ ലണ്ടൻ ഫുട്‍സീ 100 (-18.25) ഉം ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-144.48) പാരീസ് യുറോനെക്സ്റ്റും (-34.44)വീണ്ടും താഴ്ചയിലേക്ക് നീങ്ങി.

ഇന്നലെ അമേരിക്കന്‍ വിപണികളും നഷ്ടം രേഖപ്പെടുത്തി. നസ്‌ഡേക് കോമ്പസിറ്റും (-174.75) എസ് ആൻഡ് പി 500 (-32.94) ഉം ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജും (-39.09) ചുവപ്പിലാണ് അവസാനിച്ചത്.

കമ്പനി റിപ്പോർട്സ്

യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്‌പെസിഫൈഡ് അണ്ടർടേക്കിംഗിന്റെ കൈവശമുണ്ടായിരുന്ന ആക്‌സിസ് ബാങ്ക് ഓഹരികൾ വിറ്റഴിച്ചതിലൂടെ സർക്കാരിന് ഏകദേശം 3,839 കോടി രൂപ ലഭിച്ചതായി നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.

യുകെ പെയിന്റ്‌സ് (ഇന്ത്യ) ബർഗർ പെയിന്റ്‌സിൽ 0.002 ശതമാനം അധിക ഓഹരികൾ സ്വന്തമാക്കി, അവരുടെ മൊത്തം വിഹിതം 50.0092 ശതമാനമായി ഉയർത്തി.

പേടിഎമ്മിന്റെ ലോക്ക്-ഇൻ ഈ ആഴ്‌ച അവസാനിക്കുമ്പോൾ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് തങ്ങളുടെ കൈവശമുള്ള 29 ദശലക്ഷം ഓഹരികൾ നിലവിലെ വിപണി വിലയേക്കാൾ 7.72 ശതമാനം വരെ കുറവിൽ 555 -601.45 രൂപയ്ക്കു വിൽക്കാനൊരുങ്ങുന്നു.

മൈക്രോഫിനാൻസ് കമ്പനിയായ സ്‌പന്ദന സ്‌പൂർത്തി ഫിനാൻഷ്യൽ അടുത്ത ആഴ്ച ബോണ്ടുകളിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,820 രൂപ (-10 രൂപ).

യുഎസ് ഡോളർ = 81.49 രൂപ (+0.43 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 92.19 ഡോളർ (-0.45%)

ബിറ്റ് കോയിൻ = ₹14,49,550 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.17 ശതമാനം ഉയർന്നു 106.33 ആയി.

ഐപിഒ

കീസ്റ്റോൺ റിയൽറ്റേഴ്‌സിന്റെ 635 കോടി രൂപയുടെ ഐപിഒ-ക്കു

ഇന്നലെ ഓഫറിന്റെ അവസാന ദിവസം 2 തവണ സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. 86,47,858 ഓഹരികൾക്കായി 1,73,72,367 ബിഡ്ഡുകൾ ലഭിച്ചു.

ബ്രോക്കറേജ് വീക്ഷണം

ബാറ്റ ഇന്ത്യയും മഹാനഗർ ഗ്യാസും ല ഒപാലയും ഇന്ന് വാങ്ങാവുന്ന ഓഹരികളാണെന്നു പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നു.

ഓ എൻ ജി സി, എ ബി ബി ഇന്ത്യ, ബയോകോൺ, മൈൻഡ്‌സ്‌പേസ്, അപ്പോളോ ടയേഴ്‌സ്, ട്രൈഡന്റ്, ശോഭ, സുപ്രജിത് എഞ്ചിനീയറിംഗ്, ടെക്‌നോ ഇലക്ട്രിക്, എന്നീ ഓഹരികൾ വാങ്ങാമെന്നാണ് ജെ എം ഫിനാൻഷ്യൽസിന്റെ അഭിപ്രായം