1 Feb 2023 11:01 AM GMT
ബജറ്റിനും അദാനിയെ സഹായിക്കാനായില്ല; ഇന്ന് മാത്രം ഇടിഞ്ഞത് 28 ശതമാനത്തിലേറെ
Mohan Kakanadan
Summary
- അദാനി ഗ്രൂപ്പ് കമ്പനികളെല്ലാം വിപണിയിൽ കൂപ്പുകുത്തി
- ഐ ടി സി-യും മഹിന്ദ്ര ആൻഡ് മഹീന്ദ്രയും 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ യഥാക്രമം 365.70 ലും 1390.00 ൽ എത്തി.
കൊച്ചി: കഴിഞ്ഞ ആഴ്ചത്തെ ഇടിവിനു ശേഷം വിപണി മിശ്രിതമായാണ് അവസാനിച്ചത്. സെൻസെക്സ് 158.18 പോയിന്റ് ഉയർന്ന 59708 08 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 45.05 പോയിന്റ് ഇടിഞ്ഞു 17616.30 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 142.05 പോയിന്റ് താഴ്ന്നു 40513-ലാണ് അവസാനിച്ചത്.
അദാനി ഗ്രൂപ്പ് കമ്പനികളെല്ലാം വിപണിയിൽ കൂപ്പുകുത്തി. അദാനി പോർട്സ് 19.18 ശതമാനം ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 459.50 പോയിന്റിലെത്തി. അദാനി എന്റർപ്രൈസസ് 28.20 ശതമാനം, അദാനി വിൽമാർ 5.00 ശതമാനം, അദാനി ഗ്രീൻ 5.19 ശതമാനം, അദാനി പവർ 4.98 ശതമാനം, അദാനി ട്രാൻസ്മിഷൻ 0.79 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 10.00 ശതമാനം എന്നിങ്ങനെയായിരുന്നു വീഴ്ച.
നിഫ്റ്റി പി എസ് യു ബാങ്ക് 5.68 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി മെറ്റൽസ് 4 ശതമാനത്തിലധികം താഴ്ന്നു.
നിഫ്റ്റി 50-ലെ 23 ഓഹരികൾ ഉയർന്നപ്പോൾ 27 എണ്ണം താഴ്ചയിലായിരുന്നു.
അതെ സമയം ഐ ടി സി-യും മഹിന്ദ്ര ആൻഡ് മഹീന്ദ്രയും 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ യഥാക്രമം 365.70 ലും 1390.00 ൽ എത്തി.
നിഫ്റ്റിയിൽ ഇന്ന് മഹിന്ദ്ര ആൻഡ് മഹിന്ദ്ര, അൾട്രാടെക്, എസ് ബി ഐ, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് എന്നിവ നേട്ടം കൈവരിച്ചു. ബജാജ് ഫിനാൻസ്, ടി സി എസ്, ടേക് മഹിന്ദ്ര, ബ്രിട്ടാനിയ, സൺ ഫാർമ എന്നിവ 2 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ജ്യോതി ലാബ്, പി എൻ സി ഇൻഫ്രാ, മുതൂറ് ക്യാപിറ്റൽ എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്. പുറവങ്ക, ശോഭ, മുതൂറ്സൗ ഫിനാൻസ്, കിംസ് എന്നിവയെല്ലാം ഏകദേശം 3 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ കല്യാൺ ജൂവല്ലേഴ്‌സ് 4.71 ശതമാനം താഴ്ന്ന 112.40 രൂപയിലെത്തി.
ഏഷ്യൻ വിപണികളെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. എന്നാൽ, സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -52.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.
യൂറോപ്യൻ വിപണികൾ എല്ലാം പച്ചയിലാണ് വ്യപാരം ചെയുന്നത്. ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും നസ്‌ഡേക്കും ലാഭത്തിലായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 42,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,275 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 42,000 രൂപയായിരുന്നു. ഈ മാസം 26ന് സ്വര്‍ണവില 42,480 രൂപയായി ഉയര്‍ന്നിരുന്നു. ഇത് കേരളത്തില്‍ ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്.
ഈ മാസം ഒന്നാം തീയതി മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളിലാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 224 രൂപ വര്‍ധിച്ച് 46,040 രൂപയായി. ഗ്രാമിന് 28 രൂപ വര്‍ധിച്ച് 5,755 രൂപയായിട്ടുണ്ട്.
ഇന്ന് വെള്ളി വിലയിലും വര്‍ധനവുണ്ട്. ഗ്രാമിന് 30 പൈസ വര്‍ധിച്ച് 74.80 രൂപയും, എട്ട് ഗ്രാമിന് 2.40 രൂപ വര്‍ധിച്ച് 598.40 രൂപയും ആയിട്ടുണ്ട്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയര്‍ന്ന് 81.92 ആയി
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.23 ശതമാനം താഴ്ന്ന് ബാരലിന് 85.48 ഡോളറിലെത്തി നിൽക്കുന്നു.
മാർക്കറ്റിലെ പുതിയ വിശേഷങ്ങളുമായി നാളെ വീണ്ടും എത്താം.