image

8 Jan 2023 8:28 AM GMT

Stock Market Updates

വമ്പന്മാരിൽ എട്ടിനും മൂലധന മൂല്യം ഒരു ലക്ഷം കോടി രൂപ നഷ്ടം

MyFin Bureau

വമ്പന്മാരിൽ എട്ടിനും മൂലധന മൂല്യം ഒരു ലക്ഷം കോടി രൂപ നഷ്ടം
X

Summary

  • ഹിന്ദുസ്ഥാൻ യുണിലിവറും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഒഴികെ എട്ട് കമ്പനികൾ അവരുടെ വിപണി മൂലധനത്തിൽ ഇടിവ് നേരിട്ടു.
  • ആദ്യ 10 സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ട്ടം വന്നത് ഇൻഫോസിസിനാൻ. അതിന്റെ വിപണി മൂല്യം 25,185.37 കോടി രൂപ ഇടിഞ്ഞ് 6,09,687.79 കോടി രൂപയിലെത്തി, .


ഡെൽഹി: ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളിൽ എട്ട് കമ്പനികളും കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ 1,06,991.42 കോടി രൂപയുടെ ഇടിവ് നേരിട്ടു.

കഴിഞ്ഞയാഴ്ച സെൻസെക്‌സ് 940.37 പോയിന്റ് അഥവാ 1.55 ശതമാനം ഇടിഞ്ഞു.

ഹിന്ദുസ്ഥാൻ യുണിലിവറും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽഐസി) ഒഴികെ എട്ട് കമ്പനികൾ അവരുടെ വിപണി മൂലധനത്തിൽ ഇടിവ് നേരിട്ടു.

ആദ്യ 10 സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ട്ടം വന്നത് ഇൻഫോസിസിനാൻ. അതിന്റെ വിപണി മൂല്യം 25,185.37 കോടി രൂപ ഇടിഞ്ഞ് 6,09,687.79 കോടി രൂപയിലെത്തി, .

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 18,375.41 കോടി രൂപ കുറഞ്ഞ് 8,89,130 കോടി രൂപയായി.

ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മൂല്യം 17,289.02 കോടി രൂപ ഇടിഞ്ഞ് 11,75,287.30 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 14,447.69 കോടി രൂപ കുറഞ്ഞ് 6,07,140.65 കോടി രൂപയിലുമെത്തി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 11,245.01 കോടി രൂപ ഇടിഞ്ഞ് 5,36,012.18 കോടി രൂപയായി.

എച്ച്‌ഡിഎഫ്‌സിയുടെ മൂല്യം 7,419.45 കോടി രൂപ കുറഞ്ഞ് 4,74,018.02 കോടി രൂപയായും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മൂല്യം 7,408.2 കോടി രൂപ ഇടിഞ്ഞ് 17,16,571.25 കോടി രൂപയായും എത്തി.

ഭാരതി എയർടെല്ലിന്റെ മൂല്യം 5,621.27 കോടി രൂപ കുറഞ്ഞ് 4,43,356.45 കോടി രൂപയായി.

എന്നിരുന്നാലും, എൽഐസി 14,105.09 കോടി രൂപ കൂട്ടി, അതിന്റെ മൂല്യം 4,47,114.09 കോടി രൂപയായി.

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 4,053.05 കോടി രൂപ ഉയർന്ന് 6,05,489.67 കോടി രൂപയായി.

റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടർന്നു, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, എൽഐസി, ഭാരതി എയർടെൽ എന്നിവയാണ് തൊട്ടു പിന്നിൽ