14 Dec 2022 6:40 AM GMT
വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തില്‍; ബാങ്ക് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ
Mohan Kakanadan
Summary
- ബാങ്ക് നിഫ്റ്റി 167 പോയിന്റ് ഉയർന്ന് 44113 ൽ വ്യാപാരം നടത്തുന്നു. ഇടക്ക് റെക്കോർഡ് ഉയരത്തിൽ 44127.10 ൽ എത്തിയിരുന്നു.
- നിഫ്ടിയിൽ ഓ എൻ ജി സി, എൻ ടി പി സി, എന്നീ ഓഹരികൾ 2.50 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്.
കൊച്ചി: യുഎസ് ഉപഭോക്തൃ വില സൂചിക ഒക്ടോബറിലെ 7.7 ശതമാനത്തിൽ നിന്ന് നവംബറിൽ 7.1 ശതമാനമായി കുറഞ്ഞതിന്റെ ആശ്വാസത്തിൽ ആഭ്യന്തര വിപണികൾ ഇന്ന് ഉണർവിലാണ്.
ഉച്ചക്ക് 12.00 മണിയോടെ സെന്‍സെക്‌സ് 240.50 പോയിന്റ് ഉയർന്ന് 62,776.05 ലും നിഫ്റ്റി 77.25 പോയിന്റ് വർധിച്ചു 18,684.80 ലുമാണ് വ്യാപാരം നടത്തുന്നത്. ബാങ്ക് നിഫ്റ്റിയും 181 പോയിന്റ് ഉയർന്ന് 44122 ൽ വ്യാപാരം നടത്തുന്നു. ഇടക്ക് റെക്കോർഡ് ഉയരത്തിൽ 44127.10 ൽ എത്തിയിരുന്നു.
എസ് ബി ഐ 1 ശതമാനത്തിലധികം ഉയർന്ന് 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയായ 625.80 ൽ എത്തിയിട്ടുണ്ട്. ലാർസൺ ആൻഡ് ടൂബ്രോയും 2210 -ൽ ഏറ്റവും ഉയർച്ചയിലാണ്.
നിഫ്ടിയിൽ ഓ എൻ ജി സി, എൻ ടി പി സി, എന്നീ ഓഹരികൾ 2.50 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഐഷർ മോട്ടോർസ്, ഹിൻഡാൽകോ, പവർ ഗ്രിഡ് എന്നിവയും 2 ശതമാനത്തോളം നേട്ടത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
നെസ്‌ലെ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ഐ സി ഐ സി ഐ ബാങ്ക്, ഹിന്ദുസ്ഥാൻ യൂണി ലിവർ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
എഫ് എം സി ജി മേഖലാ സൂചിക മാത്രമേ ഇപ്പോൾ ചുവപ്പിൽ തുടരുന്നുള്ള.
എൻഎസ്ഇ 50ലെ 40 ഓഹരികൾ ഉയർന്നിട്ടുണ്ട്; 10 ഓഹരികൾ താഴ്ചയിലാണ്.
രാവിലെ 45 പോയിന്റ് ഉയർന്ന് ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ 95.00 പോയിന്റ് ഉയർച്ചയിൽ എത്തി നിൽക്കുന്നു. ജക്കാർത്ത കോമ്പസിറ്റ് ഒഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും ലാഭത്തിൽ വ്യാപാരം നടത്തുകയാണ്.
യുഎസ് വിപണികൾ ഇന്നലെ കുതിപ്പിലായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില 22 കാരറ്റ് പവന് 40,000 കടന്നു. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 40,240 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5,030 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച (ഡിസംബര്‍ 12) പവന് 80 രൂപ കുറഞ്ഞ് 39,840 രൂപയിലെത്തിയിരുന്നു.
ഉച്ചക്ക് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഉയര്‍ന്ന് 82.53 ൽ എത്തിയിട്ടുണ്ട്.