5 Jan 2023 7:38 AM GMT
Summary
2021 ഡിസംബർ 31 -ന് ബജാജ് ഫിനാൻസിന്റെ എ യു എം 1,81 ,250 കോടി രൂപയായിരുന്നത് 2022 ഡിസംബർ 31 -ന് 27 ശതമാനം ഉയർന്നു 2,30,850 കോടിയിലെത്തിയിരുന്നു. എങ്കിലും ഇത് പ്രതീക്ഷകൾക്ക് താഴെയായി.
കൊച്ചി: ഇന്നത്തെ വ്യാപാരത്തിൽ ബജാജ് ഫിനാൻസിന്റെ ഓഹരികൾ 545.95 രൂപ കുത്തനെ താഴ്ന്നു.
ഇന്നലെ 6,571.00 ൽ അവസാനിച്ച ഓഹരിയാണ് ഇത്രയും നഷ്ടം കാഴ്ചവെച്ചത്. കമ്പനിയുടെ അസ്സെറ്റ് അണ്ടർ മാനേജ്‌മന്റ് (AUM) പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ വളർച്ചയെ കാഴ്ചവെച്ചുള്ളു എന്നതാണ് ഇതിനു കാരണമായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
2021 ഡിസംബർ 31 -ന് ബജാജ് ഫിനാൻസിന്റെ എ യു എം 1,81 ,250 കോടി രൂപയായിരുന്നത് 2022 ഡിസംബർ 31 -ന് 27 ശതമാനം ഉയർന്നു 2,30,850 കോടിയിലെത്തിയിരുന്നു. എങ്കിലും ഇത് പ്രതീക്ഷകൾക്ക് താഴെയായി.
2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഉപഭോക്തൃ ഫ്രാഞ്ചൈസികളിലെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വർദ്ധനവ് 3.1 ദശലക്ഷമായി കമ്പനി രേഖപ്പെടുത്തി. 2022 ഡിസംബറിലെ കണക്കനുസരിച്ച് 66 ദശലക്ഷമാണ് കമ്പനിയുടെ ഉപഭോക്തൃ ഫ്രാഞ്ചൈസികൾ; മുൻ വർഷം ഇത് 55.4 ദശലക്ഷമായിരുന്നു.
ഇപ്പോൾ 1.00 -മണിക്ക് 6074.95 ലാണ് ബജാജ് ഫിനാൻസിന്റെ വ്യാപാരം നടക്കുന്നത്.