image

1 Feb 2023 2:00 AM GMT

Stock Market Updates

ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് വിപണി; പുതുമയില്ലാതെ ഇക്കണോമിക് സർവ്വേ

Mohan Kakanadan

Union Budget 2023
X

Summary

  • ജനുവരിയിൽ ജിഎസ്ടി കളക്ഷൻ 1.55 ലക്ഷം കോടി രൂപയായി ഉയർന്നു.
  • വ്യാവസായിക തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പം നവംബറിലെ 5.41 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 5.50 ശതമാനമായി.
  • 2023 മാർച്ചോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.


കൊച്ചി: ആഗോള മാന്ദ്യം കയറ്റുമതിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ അടുത്ത സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 6 ശതമാനം മുതൽ 6.8 ശതമാനം വരെ മാത്രമേ വളർച്ച കൈവരിക്കുകയുള്ളെന്ന് ഇരു സഭകളിലുമായി ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ഇക്കണോമിക് സർവ്വേ വ്യക്തമാക്കി. എങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇപ്പോഴും പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗതയേറിയതായിരിക്കും. തുടർന്ന്, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ച് രാജ്യം 2025-26 ഓടെ 5 ട്രില്യൺ ഡോളറും 2030 ഓടെ 7 ട്രില്യൺ ഡോളറും സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ഇന്ത്യക്ക് 6.5-7 ശതമാനം വളർച്ച കൈവരിക്കാൻ കഴിയുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ ചൊവ്വാഴ്ച പറഞ്ഞു. 2023 മാർച്ചോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

ജനുവരിയിലെ ജിഎസ്ടി കളക്ഷൻ 1.55 ലക്ഷം കോടി രൂപയായി ഉയർന്നതായി ധനമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു., ഇത് എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ സമാഹരണമാണ്.

ഇതിനിടയിൽ വ്യാവസായിക തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പം ചില ഭക്ഷ്യ വസ്തുക്കളുടെ ഉയർന്ന വില കാരണം നവംബറിലെ 5.41 ശതമാനത്തിൽ നിന്ന് 2022 ഡിസംബറിൽ 5.5 ശതമാനമായി ഉയർന്നതായി ലേബർ ബ്യൂറോ ഒരു പ്രസ്താവനയിൽ പറഞ്ഞു..

ഇന്നലെ സെൻസെക്സ് 49.49 പോയിന്റ് വർധിച്ച് 59,549.90 ലും നിഫ്റ്റി 13.20 പോയിന്റ് ഉയർന്ന് 17,662.15 ലുമാണ് വ്യപരമവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് 267.60 പോയിന്റ് നേട്ടത്തിൽ 40,655.05 വരെയെത്തി.

യു എസ ഫെഡറൽ റിസേർവിന്റെ യോഗം ഇന്ന് കൂടുന്നുണ്ട്. പലിശ നിരക്ക് 0 25 ബേസിസ് പോയിന്റ് കുട്ടുമെന്നാണ് പൊതുവെ ഉള്ള കണക്കുകൂട്ടൽ. പക്ഷെ അത് ഇന്ത്യൻ വിപണി അടച്ച ശേഷമേ ഉണ്ടാവുകയുള്ളു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 114.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ വി ഗാർഡ് ഒഴിച്ച് ബാക്കിയെല്ലാം പച്ചയിലാനവസാനിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കും എഫ് എ സി ടിയും 4 ശതമാനത്തിലേറെ ഉയർന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച (ജനുവരി 31) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 4,506.31 കോടി രൂപക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -5,439.64 കോടി രൂപക്ക് അധികം വിറ്റു.

ലോക വിപണി

ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (8.03), ജപ്പാൻ നിക്കേ (79.23), ചൈന ഷാങ്ങ്ഹായ് (8.03), ഹോങ്കോംഗ് ഹാങ്ങ് സെങ് (53.91), ദക്ഷിണ കൊറിയ കോസ്‌പി (14.34) എന്നിവയെല്ലാം നഷ്ടത്തിൽ തുടരുന്നു. എന്നാൽ, , ജക്കാർത്ത കോമ്പോസിറ്റ് (-33.14) നേരിയ നേട്ടത്തിലാണിപ്പോൾ.

ഇന്നലെ യുഎസ്-ൽ ഡൗ ജോൺസ്‌ 368.95 പോയിന്റും എസ് ആൻഡ് പി 500 58.83 പോയിന്റും നസ്‌ഡേക് 190.74 പോയിന്റും നേട്ടത്തിൽ അവസാനിച്ചു.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (2.19) പാരീസ് യുറോനെക്സ്റ്റ് (0.41) എന്നിവ നേരിയ ഉയർച്ച കാഴ്ചവെച്ചപ്പോൾ ലണ്ടൻ ഫുട്‍സീ (-13.17) നഷ്ടത്തിൽ കലാശിച്ചു.

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ & ഡെറിവേറ്റീവ് അനലിസ്റ്റ്, എൽ കെ പി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചിക 40,200 ൽ പിന്തുണ നിലനിർത്തുകയും ഇന്നലെ ദിവസം മുഴുവൻ മുകളിലേക്ക് നീങ്ങുകയും ചെയ്തു. സൂചികയുടെ ഉടനടി പ്രതിരോധം 41,000 ആണ്, അവിടെ കോൾ ഭാഗത്ത് ഉയർന്ന ഓപ്പൺ ഇന്ററസ്റ് കാണുന്നുണ്ട്. സൂചിക, 41000-ന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, 41,500-41,800 ലെവലിലേക്ക് ഉയരാം.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: 17,800-ൽ താഴെ തുടരുന്നിടത്തോളം നിഫ്റ്റി നിലവിലെ ട്രെൻഡ് നിലനിർത്തും. താഴെ തട്ടിൽ പിന്തുണ 17,400 ൽ ദൃശ്യമാണ്. സമീപ ഭാവിയിൽ നിഫ്റ്റി 17,400–17,800 എന്ന വിശാലമായ ശ്രേണിയിൽ തുടരാനിടയുണ്ട്.ഇരുവശത്തേക്കുമുള്ള ഏത് നീക്കവും വിപണിയിൽ ഒരു ദിശാസൂചന സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷന്റെ (ഓഹരി വില: 216.65 രൂപ) ഏകീകൃത അറ്റാദായം ഡിസംബർ പാദത്തിൽ 11 ശതമാനം വർധിച്ച് 3,645.34 കോടി രൂപയായി. 2021 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3,292.97 കോടി രൂപയായിരുന്നു.

അദാനി എന്റർപ്രൈസസിന്റെ (ഓഹരി വില: 2973.90 രൂപ) 20,000 കോടി രൂപയുടെ ഓഹരി വിൽപ്പന കഴിഞ്ഞ ചില സഹ വ്യവസായികളുടെ സഹായത്താൽ മുഴുവൻ സബ്സ്ക്രൈബ് ചെയ്തു.

2021-ൽ ഒപ്പുവച്ച കരാർ പ്രകാരം ടിപിജി റൈസ് ക്ലൈമറ്റിൽ നിന്ന് 3,750 കോടി രൂപ സമാഹരിച്ചതായി ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില: 4521.10 രൂപ) ചൊവ്വാഴ്ച അറിയിച്ചു.

ചെന്നൈ ആസ്ഥാനമായുള്ള ശ്രീറാം ഗ്രൂപ്പിന്റെ പുതുതായി രൂപീകരിച്ച സംയുക്ത സാമ്പത്തിക സേവന സ്ഥാപനമായ ശ്രീറാം ഫിനാൻസ് (ഓഹരി വില: 1286.60 രൂപ) 2022-23 സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ 1,777 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു.

തന്ത്രപ്രധാനമായ ഇസ്രയേലി തുറമുഖമായ ഹൈഫയെ ചൊവ്വാഴ്ച 1.2 ബില്യൺ ഡോളറിന് അദാനി പോർട്സ് (ഓഹരി വില: 612.65 രൂപ) ഏറ്റെടുത്തു, കൂടാതെ ടെൽ അവീവിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് തുറക്കുന്നതുൾപ്പെടെ ജൂത രാഷ്ട്രത്തിൽ കൂടുതൽ നിക്ഷേപം നടത്താനും തീരുമാനിച്ചു.

ടാറ്റ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ (ഓഹരി വില: 301.00 രൂപ) ഏകീകൃത അറ്റാദായം 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ നാലിരട്ടിയിലധികം വർധിച്ച് 403.56 കോടി രൂപയിലെത്തി.

2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യയുടെ (ഓഹരി വില: 224.85 രൂപ) അറ്റാദായം 70.1 ശതമാനം ഉയർന്ന് 7,755.5 കോടി രൂപയിലെത്തി.

കാർഷിക ഉൽപന്നങ്ങളും പരിഹാരങ്ങളും നൽകുന്ന യുപിഎൽ (ഓഹരി വില: 757.20 രൂപ) ഒക്ടോബർ-ഡിസംബർ പാദത്തിലെ ഏകീകൃത അറ്റാദായം കഴിഞ്ഞ വര്ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 16.13 ശതമാനം വർധിച്ച് 1,087 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,250 രൂപ (-15 രൂപ)

യുഎസ് ഡോളർ = 81.88 രൂപ (+36 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 85.76 ഡോളർ (+1.50%)

ബിറ്റ് കോയിൻ = 19,34,081 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.02 ശതമാനം ഉയർന്ന് 101.94 ആയി.