3 Sept 2023 11:30 AM IST
Summary
- വലിയ നേട്ടം ഉണ്ടാക്കിയത് എച്ച്ഡിഎഫ്‍സി ബാങ്ക്
- ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ് തുടരുന്നു
ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഏഴിന്റെയും സംയുക്ത വിപണി മൂല്യത്തിൽ കഴിഞ്ഞയാഴ്ച 62,279.74 കോടി രൂപയുടെ ഇടിവുണ്ടായി. റിലയൻസ് ഇൻഡസ്ട്രീസാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.
ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ടോപ് 10 കമ്പനികള്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നിവ നേട്ടത്തിലായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 38,495.79 കോടി രൂപ കുറഞ്ഞ് 16,32,577.99 കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 14,649.7 കോടി രൂപ ഇടിഞ്ഞ് 5,88,572.61 കോടി രൂപയായും ഭാരതി എയർടെല്ലിന്റെ മൂല്യം 4,194.49 കോടി രൂപ കുറഞ്ഞ് 4,84,267.42 കോടി രൂപയായും മാറി.
ഐടിസിയുടെ എം ക്യാപ് 3,037.83 കോടി രൂപ കുറഞ്ഞ് 5,50,214.07 കോടി രൂപയിലും ഐസിഐസിഐ ബാങ്കിന്റേത് 898.8 കോടി രൂപ കുറഞ്ഞ് 6,78,368.37 കോടി രൂപയിലുമെത്തി. ടിസിഎസിന്റെ എംക്യാപ് 512.27 കോടി രൂപ കുറഞ്ഞ് 12,36,466.64 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് 490.86 കോടി രൂപ കുറഞ്ഞ് 5,08,435.14 കോടി രൂപയായും മാറി.
എന്നിരുന്നാലും, എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 10,917.11 കോടി രൂപ ഉയർന്ന് 11,92,752.19 കോടി രൂപയായി. ഇൻഫോസിസിന്റെ മൂല്യം 9,338.31 കോടി രൂപ ഉയർന്ന് 5,98,917.39 കോടി രൂപയായും ബജാജ് ഫിനാൻസിന്‍റേത് 6,562.1 കോടി രൂപ ഉയർന്ന് 4,43,350.96 കോടി രൂപയായും മാറി.
കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 500.65 പോയിന്റ് അഥവാ 0.77 ശതമാനം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടർന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍.