9 March 2024 5:44 AM GMT
നിഫ്റ്റിയിൽ 22500 നിർണായകം, അധികാരമേൽകുക ബുള്ളുകളോ ബിയറുകളോ? ടെക്നിക്കൽ വിശകലനം വിപണിക്ക് നൽകുന്ന ദിശാസൂചനകൾ
Jesny Hanna Philip
Summary
- കുതിപ്പിൽ ബാങ്കിംഗ് മേഖല ഒരു പ്രധാന പങ്ക് വഹിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം
- ട്രെൻഡ് പുനരാരംഭിക്കാനുള്ള സാധ്യത മേഖല ഈ ലെവലുകൾ
വ്യാഴാഴ്ച അവസാനിച്ച ഇന്ത്യൻ വിപണി പുതിയ റെക്കോർഡ് ഉയരങ്ങൾ മാർക്ക് ചെയ്യുകയും, നിഫ്റ്റി 22500 എന്ന നിലയിലെത്തുകയും ചെയ്തു. ഈ ആഴ്‌ചയിലെ വിപണി കുതിപ്പിൽ ബാങ്കിംഗ് മേഖല ഒരു പ്രധാന പങ്ക് വഹിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും ഒരു ശതമാനത്തിലധികം നേട്ടം ബാങ്ക് സൂചിക നൽകി. കഴിഞ്ഞ ആഴ്ചയിൽ സൂചിപ്പിച്ചതുപോലെ ബാങ്ക് നിഫ്റ്റിയിലെ ഗ്യാപ് ലെവൽ കൂടിയായ 47400 - 48000 എന്ന നിലയിലേക്ക് സൂചിക മുന്നേറുകയും 48161 എന്ന ആഴ്ചയിലെ ഉയരം സൃഷ്ടിക്കുകയും ചെയ്തു. ശേഷം പ്രോഫിറ്റ് ബുക്കിങ്ങിൽ 47800 നു മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിലെ പിന്തുണയും പ്രതിരോധവും
തിരികെ നിഫ്റ്റിയിലേക്ക് കടന്നു വരാം. ഡെയിലി, ഇൻട്രാഡേ ചാർട്ടുകളിൽ ഹയർ ഹൈ-ഹയർ ലോ (higher high and higher low) രൂപീകരണവും വീക്കിലി ചാർട്ടിൽ ബ്രേക്ഔട്ട് തുടരുന്ന തരത്തിലുള്ള പാറ്റേർണും (breakout continuation formation) നിഫ്റ്റി നൽകിയെന്ന് കോട്ടക്ക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസർച്ച് തലവൻ ശ്രീകാന്ത് ചൗഹാൻ വിലയിരുത്തുന്നു. ഇത് വലിയ രീതിയിൽ പോസിറ്റീവ് ആയ ഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വരുന്ന ആഴ്ച്ചയിൽ പൊസിഷണൽ ട്രേഡേഴ്സിന് 22,200 എന്ന ലെവൽ ശ്രദ്ധിക്കാം. ഇത് ട്രെൻഡിനെ തീരുമാനിക്കുന്ന അതായത് ട്രെൻഡ് ഡിസൈഡർ ലെവലായി പെരുമാറിയേക്കാമെന്ന് ചൗഹാൻ സൂചിപ്പിക്കുന്നു. ഈ ലെവലിന് ഉയരെ 22,650-22,800 എന്ന സോണിലേക്ക് നിഫ്റ്റിയെ പ്രതീക്ഷിക്കാം.
മറിച്ചു 22200 നു താഴെ വിപണിയുടെ സെന്റിമെന്റുകൾ മാറിയേക്കാം. 22,100 ലേക്കും കൂടുതൽ ദുർബലത ദൃശ്യമായാൽ 21,950 ലേക്കും സൂചിക നീങ്ങിയേക്കാം. ഷെയർഖാൻ ബ്രോക്കറേജിലെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ്, ജതിൻ ഗേഡിയയുടെ ഹ്രസ്വ കാല കാഴ്ചപ്പാടുകൾ നിഫ്റ്റി സൂചികക്ക് 22,570–22,600 എന്ന സോൺ ഏറ്റവും അടുത്തുള്ള പ്രതിരോധമായി മാറിയേക്കാം എന്നാണ്. അതെ സമയം 22,390–22,340 എന്ന ലെവലുകളിലേക്കുള്ള ഇടിവ് ബയിങ് അവസരമായി കാണാം. 60 മിനിട്ട്സ് ചാർട്ടിൽ (hourly chart) പ്രധാന മൂവിങ് ആവറേജുകൾ നൽകുന്ന പിന്തുണ ഈ ലെവലുകളിൽ ബയിങ്ങിനെ ആകർഷിച്ചേക്കാം.
എസ്ബിഐ സെക്യൂരിറ്റീസിലെ വിദഗ്ദ്ധരുടെ അനുമാനവും പെട്ടന്ന് വിപണി നേരിടുന്ന ഏതൊരു ഇടിവിനും 22250-22200 എന്ന സോൺ ബുൾസിന് പിന്തുണ നൽകുമെന്നാണ്. സെന്റിമെന്റുകൾ അനുകൂലമെങ്കിൽ നിഫ്റ്റി സൂചിക 22700 ലേക്കും തുടർന്ന് 22950 ലേക്കും ഹ്രസ്വ കാലത്തിനുള്ളിൽ തന്നെ എത്തിച്ചേരുമെന്നും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. അടുത്ത ഏതാനും ചില ട്രേഡിങ് സെഷനുകളിലും മിഡ്, സ്മോൾ ക്യാപ്പിനെ അപേക്ഷിച്ച് ലാർജ് ക്യാപ് സ്റ്റോക്കുകൾക്ക് മുൻഗണന നൽകാൻ ബ്രോക്കറേജ് ആവർത്തിക്കുന്നു.
ബാങ്ക് നിഫ്റ്റിയിലെ പിന്തുണയും പ്രതിരോധവും
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പ്രതിവാര അടിസ്ഥാനത്തിൽ 1.2 ശതമാനം നേട്ടമാണ് ബാങ്ക് നിഫ്റ്റി സൂചിക നൽകിയത്. വീക്കിലി സ്കെലിൽ ഹയർ ഹൈ-ഹയർ ലോ(higher highs, higher low) രൂപീകരണം തുടർച്ചയായ നാലു ആഴ്ചകളിലായി കാണാം. 48000 ലെവലുകളിൽ റെസിസ്റ്റൻസ് നേരിട്ടുകൊണ്ട് 47,750 എന്ന ലെവലുകളിലാണ് സപ്പോർട്ട് നേടിയിരിക്കുന്നത്. ബുള്ളിഷ് മൊമെന്റം ശക്തമാണെന്ന സൂചനകളാണ് ഇൻഡക്സിന്റെ ക്ലോസിങ് നൽകുന്നത്.
എൽകെപി സെക്യൂരിറ്റീസിലെ രൂപക് ദേ പിവോട്ടൽ സപ്പോർട്ടായി ആയി തിരിച്ചറിയുന്നത് 47,500 എന്ന ലെവലാണ്. 48,200 ൽ കാണുന്ന ശക്തമായ പ്രതിരോധം ക്ലോസിങ് ബേസിസിൽ മറികടക്കുകയാണെകിൽ സൂചികയുടെ ബുള്ളിഷ് അപ്സ്വിങ് 48,500, 48,800 എന്ന ലെവലുകളിലേക്ക് പ്രതീക്ഷിക്കാം. ബാങ്ക് നിഫ്റ്റി സൂചികയിൽ ജതിൻ ഗേഡിയ കാണുന്ന അവസരം 47,680–47,560 എന്ന സപ്പോർട്ട് സോണിലാണ്. ട്രെൻഡ് പുനരാരംഭിക്കാനുള്ള സാധ്യത മേഖലയായി ഇത് പ്രവർത്തിക്കും. അതിനാൽ സപ്പോർട്ട് സോണിലേക്കുള്ള ഡിപ്‌സ് ഒരു വാങ്ങൽ അവസരമായി ഉപയോഗിക്കാമെന്ന് ഗെഡിയ പറയുന്നു. സൂചിക 48400, തുടർന്ന് 48900 എന്ന ലെവലുകളിലേക്ക് ഹ്രസ്വ കാലത്തിൽ ടെസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് നിലപാടു എസ്ബിഐ സെകുരിറ്റീസിലെ വിദഗ്ധർ നിലനിർത്തുന്നു. ബ്രോക്കറേജ് കാണുന്ന പ്രധാന സപ്പോർട്ട് ലെവൽ 47300-47250 എന്ന ലെവലുകളാണ്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല