image

5 Sep 2022 9:30 PM GMT

Market

പ്രവചനങ്ങൾക്കതീതമായി വിപണി ഇന്നും തുടരും; ചെറുകിട ഓഹരികൾ മുന്നേറുന്നു

Mohan Kakanadan

പ്രവചനങ്ങൾക്കതീതമായി വിപണി ഇന്നും തുടരും; ചെറുകിട ഓഹരികൾ മുന്നേറുന്നു
X

Summary

കൊച്ചി: ഇന്ത്യൻ വിപണി ഇന്നലെ ആഴ്ചയുടെ തുടക്കത്തിൽ ഉയർന്ന് തന്നെ അവസാനിച്ചെങ്കിലും സമ്മിശ്രമായ ആഗോള പ്രതികരണങ്ങളാണ് ഇനിയും വിപണിയെ നിയന്ത്രിക്കുന്നത്. ബ്രിട്ടനിൽ കൺസർവേറ്റീവുകൾ ലിസ് ട്രൂസിനെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് തിങ്കളാഴ്ച ലണ്ടൻ ഫുട് സീയെ നേരിയതോതിൽ ഉയർത്തിയെങ്കിലും പാരീസും ജർമ്മൻ സൂചികകളുമെല്ലാം ചൂവപ്പിൽ തന്നെ അവസാനിച്ചു. ചെറുകിട ഓഹരികൾ ഇപ്പോൾ നന്നായി മുന്നേറുന്നുണ്ട്. ഇന്നലെ സ്മാൾ ക്യാപ് ഇൻഡക്സ് നിഫ്ടിയിൽ 1.19 ശതമാനം ഉയർന്നു. നിഫ്റ്റി 50 അതേസമയം ഉയർന്നത് 0.72 ശതമാനമായിരുന്നു. നിഫ്റ്റി ബാങ്ക് […]


കൊച്ചി: ഇന്ത്യൻ വിപണി ഇന്നലെ ആഴ്ചയുടെ തുടക്കത്തിൽ ഉയർന്ന് തന്നെ അവസാനിച്ചെങ്കിലും സമ്മിശ്രമായ ആഗോള പ്രതികരണങ്ങളാണ് ഇനിയും വിപണിയെ നിയന്ത്രിക്കുന്നത്. ബ്രിട്ടനിൽ കൺസർവേറ്റീവുകൾ ലിസ് ട്രൂസിനെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് തിങ്കളാഴ്ച ലണ്ടൻ ഫുട് സീയെ നേരിയതോതിൽ ഉയർത്തിയെങ്കിലും പാരീസും ജർമ്മൻ സൂചികകളുമെല്ലാം ചൂവപ്പിൽ തന്നെ അവസാനിച്ചു.

ചെറുകിട ഓഹരികൾ ഇപ്പോൾ നന്നായി മുന്നേറുന്നുണ്ട്. ഇന്നലെ സ്മാൾ ക്യാപ് ഇൻഡക്സ് നിഫ്ടിയിൽ 1.19 ശതമാനം ഉയർന്നു. നിഫ്റ്റി 50 അതേസമയം ഉയർന്നത് 0.72 ശതമാനമായിരുന്നു. നിഫ്റ്റി ബാങ്ക് 0.98 ശതമാനം നേട്ടം കൈവരിച്ചിരുന്നു.

മീഡിയ, ലോഹം, ബാങ്ക് സൂചികകൾ ഇന്നലെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്നും അങ്ങനെ തന്നെ തുടരാനാണ് സാധ്യത എന്നാണ് വിഗ്ധരുടെ അഭിപ്രായം.

ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് രാവിലെ കാണുന്നത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റിയിൽ രാവിലെ 8 മണിക്ക് നേരിയ വ്യപ്രാരം നടക്കുന്നു. ജപ്പാൻ നിക്കെയും തായ്വാനും ജക്കാർത്ത കോംപസിറ്റുമെല്ലാം ബുള്ളിഷ് ടെന്റാണ് കാണിക്കുന്നത്. എന്നാൽ ഹാങ്‌ സെങ് താഴ്ചയിൽ തന്നെ.

ഫെഡ് ചെയർമാൻ ജെറോം പവ്വലിന്റെ വാഷിങ്ടൺ ഗാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിൽ വ്യാഴാഴ്ച നടക്കുന്ന മീറ്റിംങ്ടിൽ നിന്നും പ്രത്യേകിച്ചൊന്നും വിപണി പ്രതീക്ഷിക്കുന്നില്ല.

വെള്ളിയാഴ്ച ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് 338 പോയിന്റ് ഇടിഞ്ഞു 31,318.5 ലും എസ് ആൻഡ് പി 500 42.6 പോയ്ന്റ്സ് താഴ്ന്ന് 3,924.3 ലും നസ്‌ഡേക് കോംപോസിറ്റ് 154.3 പോയിന്റ് ഇടിഞ്ഞു11,630.86 ലുമാണ് അവസാനിച്ചത്.

ഇന്നലെ അമേരിക്കൻ വിപണികൾ അവധിയിലായിരുന്നു.

തിങ്കളാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 95.74 ഡോളറിൽ എത്തി.

ഇന്നലെ വ്യാപാരമവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന് 79.79ല്‍ എത്തിയിരുന്നു.

സ്വർണം 22 കാരറ്റ് 8 gram 37,320 രൂപ.