Summary
ഹിന്ദുസ്ഥാൻ യൂണിലിവർ BSE CODE: 500696 NSE CODE: HINDUNILVR വാങ്ങാം (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (2,291 ,18/5/2022), ലക്ഷ്യം - 2,620 രൂപ, 14% ലാഭം. ഇന്ത്യയിലെ ഒരു പ്രമുഖ എഫ്എംസിജി കമ്പനിയാണ് ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച് യുഎൽ). സോപ്പ്, സോപ്പുപൊടി, ഷാംപൂ, സ്‌കിൻ കെയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 35 ലധികം ബ്രാൻറുകൾ കമ്പനിക്ക് സ്വന്തമായുണ്ട്. നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ 11 ശതമാനം […]
ഹിന്ദുസ്ഥാൻ യൂണിലിവർ BSE CODE: 500696 NSE CODE: HINDUNILVR വാങ്ങാം (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (2,291 ,18/5/2022), ലക്ഷ്യം - 2,620 രൂപ, 14% ലാഭം. ഇന്ത്യയിലെ ഒരു...
ഹിന്ദുസ്ഥാൻ യൂണിലിവർ
BSE CODE: 500696
NSE CODE: HINDUNILVR
വാങ്ങാം
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (2,291 ,18/5/2022), ലക്ഷ്യം - 2,620 രൂപ, 14% ലാഭം.
ഇന്ത്യയിലെ ഒരു പ്രമുഖ എഫ്എംസിജി കമ്പനിയാണ് ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച് യുഎൽ). സോപ്പ്, സോപ്പുപൊടി, ഷാംപൂ, സ്‌കിൻ കെയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 35 ലധികം ബ്രാൻറുകൾ കമ്പനിക്ക് സ്വന്തമായുണ്ട്.
നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ 11 ശതമാനം വർദ്ധിച്ച് 13,462കോടി രൂപയായിരുന്നു (പാദാനുപാദം 2.8 ശതമാനം). പണപ്പെരുപ്പത്തെ വളരെ കൗശലപൂർവം നിയന്ത്രിക്കാനായതാണ് ഇതിനു കാരണം.
എന്നാൽ അഡ്മിനിസ്ടേറ്റിവ് ചെലവുകൾ അധികരിച്ചതിനാൽ ഇബ്ട്ഡ (EBITDA) മാർജിൻ വാർഷികാടിസ്ഥാനത്തിൽ 30 ബേസിസ് പോയിന്റ് ചുരുങ്ങി 24 ശതമാനമായി. അഡ്ജസ്റ്റഡ് അറ്റാദായം 6.6 ശതമാനം ഉയർന്ന് 2,269 കോടി രൂപയിലെത്തി.
വ്യക്തമായ നയവും ശക്തമായ ബ്രാന്റുകളുo ഏതവസ്ഥയും കൈകാര്യം ചെയ്യാനുള്ള കഴിവും വരും മാസങ്ങളിൽ എച്ച് യു എല്ലിന്റെ ബിസിനസ് മുന്നോട്ടുനയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് ആ ഓഹരി വാങ്ങാനുള്ള ശുപാർശ ഞങ്ങൾ വീണ്ടും ഉറപ്പിക്കുകയാണ്. FY24E യിലെ 5.6x EPS അടിസ്ഥാനമാക്കി 2,620 രൂപയാണ് ആണ് ലക്ഷ്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.