10 March 2022 9:30 PM GMT
Summary
കഴിഞ്ഞ ചില ദിവസങ്ങളിലെ ശക്തമായ തിരിച്ചു വരവിനു ശേഷം ഇന്ത്യൻ വിപണി ഒരു ഏകീകരണഘട്ടത്തിലാണ്. റഷ്യ-യുക്രൈൻ ചർച്ച വിജയിക്കാം എന്ന തോന്നൽ വിപണിക്ക് ഒരു ശുഭാപ്തി വിശ്വാസം നൽകിയിട്ടുണ്ട്. വിപണിക്ക് ആത്മവിശ്വാസം പകർന്ന മറ്റൊരു കാര്യം റഷ്യൻ ക്രൂഡിനു അമേരിക്ക ഉപരോധമേർപ്പെടുത്തിയത് മൂലം അനുഭവിക്കുന്ന കുറവ് നികത്താൻ യുഎഇ കൂടുതൽ ക്രൂഡ് മാർക്കറ്റിലിറക്കുമെന്ന വാർത്തയാണ്. ഒപെക് പ്ളസ് (Opec+) രാജ്യങ്ങൾ ഉൽപാദനം കൂട്ടാമെന്നു തീരുമാനിച്ചാൽ ക്രൂഡിന്റെ വില വർദ്ധന ഒരു പരിധി വരെ കുറയുമെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പിലെ […]
കഴിഞ്ഞ ചില ദിവസങ്ങളിലെ ശക്തമായ തിരിച്ചു വരവിനു ശേഷം ഇന്ത്യൻ വിപണി ഒരു ഏകീകരണഘട്ടത്തിലാണ്.
റഷ്യ-യുക്രൈൻ ചർച്ച വിജയിക്കാം എന്ന തോന്നൽ വിപണിക്ക് ഒരു ശുഭാപ്തി വിശ്വാസം നൽകിയിട്ടുണ്ട്.
വിപണിക്ക് ആത്മവിശ്വാസം പകർന്ന മറ്റൊരു കാര്യം റഷ്യൻ ക്രൂഡിനു അമേരിക്ക ഉപരോധമേർപ്പെടുത്തിയത് മൂലം അനുഭവിക്കുന്ന കുറവ് നികത്താൻ യുഎഇ കൂടുതൽ ക്രൂഡ് മാർക്കറ്റിലിറക്കുമെന്ന വാർത്തയാണ്. ഒപെക് പ്ളസ് (Opec+) രാജ്യങ്ങൾ ഉൽപാദനം കൂട്ടാമെന്നു തീരുമാനിച്ചാൽ ക്രൂഡിന്റെ വില വർദ്ധന ഒരു പരിധി വരെ കുറയുമെന്നതിൽ സംശയമില്ല.
തെരഞ്ഞെടുപ്പിലെ ബി ജെപിയുടെ ശക്തമായ തിരിച്ചു വരവും വിപണിയിലെ ബുള്ളിഷ് പ്രവണതക്ക് ആക്കം കൂട്ടി.
എന്നാൽ, യുഎസ് മാർക്കറ്റ് വ്യാഴാഴ്ച ചുവപ്പിലാണവസാനിച്ചത്. ഡൗവ് ജോൺസ് (0:34%), എസ് ആന്റ് പി 500 (0.43%) നാസ് ഡക് (0.95%) എന്നിവയെല്ലാം ഇടിഞ്ഞു.
സിംഗപ്പൂർ നിഫ്റ്റി രാവിലെ 8.00 മണിക്ക് 69 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
16,200 ഉം 16,800 - മാണ് നിഫ്റ്റിക്ക് പെട്ടെന്ന് ലഭിക്കാവുന്ന പിന്തുണയും പ്രതിരോധവുമെന്നാണ് വിദഗ്ദ്ധ പക്ഷം. ബാങ്ക് നിഫ്റ്റിയുടെ പിന്തുണയും പ്രതിരോധവും അവർ 33,500 ഉം 35,500-മായി കണക്കാക്കുന്നു.
ആഗോള രാഷ്ട്രീയത്തിലെ പ്രതിസന്ധി പ്രവചിക്കാനാവാത്തതിനാൽ നിക്ഷേപകർ വളരെ കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വെക്കാൻ. എങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ചില വാങ്ങലുകൾ നടത്താവുന്നതാണ്.
16,750 -നു താഴെ തുടരുന്നിടത്തോളം കാലം വിപണി ചാഞ്ചാടിക്കൊണ്ടേയിരിക്കും. 16,750 നു മുകളിലുള്ള വ്യക്തമായ ഒരു ചലനം അതിനെ 17,000-ത്തിനോ അതിനു മുകളിലൊ കൊണ്ടുചെന്നെത്തിച്ചേക്കാം. താഴെത്തട്ടിൽ 16,400 ൽ പിന്തുണ ലഭിക്കാൻ സാദ്ധ്യതയുണ്ട്.
ഘടനാപരമായി, ഈ തടസ്സങ്ങൾക്കപ്പുറം ചുരുങ്ങിയ കാലയളവിലേക്ക് ഒരു ഏകീകരണത്തിന് സാദ്ധ്യത തെളിയുന്നുണ്ട്. അതിനാൽ 'താഴ്ചയിൽ വാങ്ങുക' എന്നതായിരിക്കണം ദിവസ നിക്ഷേപകരുടെ നയം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ വിപണിയിൽ അൽപം മയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അവർ 1,981.15 കോടി രൂപയുടെ ഓഹരികളെ വിറ്റഴിച്ചുള്ളൂ. അതിനു മുൻപുള്ള സെഷനിലാകട്ടെ അവർ 4,818.71 കോടി രൂപയുടെ അറ്റവിൽപന നടത്തിയിരുന്നു.
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 945.71 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
കഴിഞ്ഞ മൂന്ന് ദിവസമായി നിഫ്റ്റി ഏകദേശം 1,000 പോയിന്റ് വീണ്ടെടുത്തിട്ടുണ്ട്. 16,200 16,500 പ്രതിരോധങ്ങളൊക്കെ തകർത്ത് മുന്നേറി. പക്ഷെ വിപണിക്ക് ആ ഉയർച്ചകളിൽ തുടരാനായില്ല. അതുകൊണ്ട് ഏത് വീഴ്ചയ്ക്കും 16,500-16,200 ലെവലിൽ പിന്തുണ ലഭിച്ചേക്കാം : എച്ച് ഡി എഫ് സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റായ നാഗരാജ് ഷെട്ടി പറഞ്ഞു.
16,800-17,000 ലെവൽ മറികടക്കുകയെന്നത് ദൂഷ്കരമായ ഒരു പണി , ഷെട്ടി അഭിപ്രായപ്പെട്ടു.
ഇന്ന് ശ്രദ്ധയാകർഷിക്കുന്ന മേഖലകൾ: വാഹനം, ലോഹങ്ങൾ, വൈദ്യുതി, പൊതുമേഖലാ ബാങ്കുകൾ, റിയാൽറ്റി.
1 ബിറ്റ് കൊയ്ൻ = 30,52,765
രൂപ (@7.50 am; വസിർ എക്സ്)
കൊച്ചി 22 കാരറ്റ് സ്വർണം ഗ്രാമിന് 4820 രൂപ (മാർച്ച് 10).
ഡോളർ വില 76.40 രൂപ (മാർച്ച് 10).