4 March 2022 7:41 AM GMT
Summary
ഡെല്‍ഹി: ആഭ്യന്തര ഓഹരികളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ് പി ഐ) മൂല്യം 2021 ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസത്തിനുള്ളില്‍ 654 ബില്യണ്‍ ഡോളറിലെത്തി. മോണിംഗ്സ്റ്റാര്‍ റിപ്പോര്‍ട്ട് പ്രകാരം മുമ്പുള്ള പാദത്തില്‍ നിന്ന് ഏകദേശം 2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വർധിച്ച വിറ്റഴിക്കല്‍ മൂലവും പ്രത്യേകിച്ച് മിഡ്ക്യപ് സെക്ടറുകളുടേയും മറ്റും ഇന്ത്യന്‍ ഓഹരി വിപണികളിലേയും തിരുത്തലുകളും ഇതിന് കാരണമായി. 2020 ഡിസംബര്‍ വരെ, ഇന്ത്യന്‍ ഓഹരികളിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ മൂല്യം 518 […]
ഡെല്‍ഹി: ആഭ്യന്തര ഓഹരികളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ് പി ഐ) മൂല്യം 2021 ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസത്തിനുള്ളില്‍ 654 ബില്യണ്‍ ഡോളറിലെത്തി.
മോണിംഗ്സ്റ്റാര്‍ റിപ്പോര്‍ട്ട് പ്രകാരം മുമ്പുള്ള പാദത്തില്‍ നിന്ന് ഏകദേശം 2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വർധിച്ച വിറ്റഴിക്കല്‍ മൂലവും പ്രത്യേകിച്ച് മിഡ്ക്യപ് സെക്ടറുകളുടേയും മറ്റും ഇന്ത്യന്‍ ഓഹരി വിപണികളിലേയും തിരുത്തലുകളും ഇതിന് കാരണമായി.
2020 ഡിസംബര്‍ വരെ, ഇന്ത്യന്‍ ഓഹരികളിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ മൂല്യം 518 ബില്യണ്‍ ഡോളറായിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ ഇക്വിറ്റി-മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ ഈ നിക്ഷേപങ്ങളുടെ സംഭാവന 2021 സെപ്റ്റംബറില്‍ അവസാനിച്ച അവലോകന പാദത്തില്‍ 19 ശതമാനത്തില്‍ നിന്ന് 18.3 ശതമാനമായി കുറഞ്ഞു.
ഓഫ്ഷോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, ഹെഡ്‌ജ് ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ എന്നിവ പോലുള്ള മറ്റ് പ്രമുഖ എഫ് പി ഐ നിക്ഷേപങ്ങൾക്ക് പുറമെ, മൊത്തത്തിലുള്ള വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തിന്റെ ഒരു പ്രധാന ഭാഗം ഓഫ്ഷോര്‍ മ്യൂച്വല്‍ ഫണ്ടുകളാണ്.
2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മൊത്ത വില്‍പ്പനക്കാരായിരുന്നു; വില്പന മൂല്യം ആ കാലയളവിൽ 5.12 ബില്യണ്‍ ഡോളറായിരുന്നു. മുന്‍പാദത്തിൽ 563.43 മില്യണ്‍ യുഎസ് ഡോളറിന്റെ ഓഹരികൾ അവർ വാങ്ങിക്കൂട്ടിയിരുന്നു.
മാസക്കണക്ക് നോക്കിയാൽ വിദേശ നിക്ഷേപകർ ഒക്ടോബറില്‍ 1.81 ബില്യണ്‍ ഡോളറും നവംബറില്‍ 0.79 ബില്യണ്‍ ഡോളറും ഡിസംബറില്‍ 2.52 ബില്യണ്‍ ഡോളറും വിറ്റഴിച്ചു.
2021 ന്റെ നാലാം പാദത്തില്‍ ശക്തമായ വില്പന നടത്തിയിട്ടും ഒരു വർഷത്തെ കണക്കു നോക്കിയാൽ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളുടെ മൊത്ത വാങ്ങലുകാരായി തുടര്‍ന്നു.
2020 ലെ മൊത്ത നിക്ഷേപം 8.42 ബില്യണ്‍ ഡോളറായപ്പോൾ 2021 ല്‍ അത് 3.76 ബില്യണ്‍ ഡോളറായിരുന്നു.
2022 ല്‍ ഇതുവരെയുള്ള വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ ഒഴുക്ക് നോക്കുകയാണെങ്കില്‍ അത് മികച്ച തുടക്കത്തിലേക്ക് എത്തിയിട്ടില്ല. ഫെബ്രുവരി 4 വരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം 4.95 ബില്യൺ ടോയ്‍ലർ മാത്രമേ എത്തിയിട്ടുള്ളു.