20 Feb 2022 4:12 AM GMT
Summary
ഡെല്‍ഹി : പ്രാരംഭ ഓഹരി വില്‍പനയ്ക്കുള്ള (ഐപിഒ) അപേക്ഷ സെബിയ്ക്ക് സമര്‍പ്പിച്ച് ഫെഡറല്‍ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഫെഡ്‌ഫിന; Fedfina). ഐപിഒ വഴി 900 കോടി രൂപയുടെ പുതിയ ഓഹരികളും ഇപ്പോള്‍ കമ്പനിക്കുള്ള ഓഹരി ഉടമകളുടെ 4.57 കോടി ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ആയി വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം. ഒഎഫ്എസിലെ മൊത്തം കണക്കുകള്‍ നോക്കിയാല്‍ ഫെഡറല്‍ ബാങ്കിന്റെ 1.64 കോടി ഇക്വിറ്റി ഷെയറുകളും ട്രൂ […]
ഡെല്‍ഹി : പ്രാരംഭ ഓഹരി വില്‍പനയ്ക്കുള്ള (ഐപിഒ) അപേക്ഷ സെബിയ്ക്ക് സമര്‍പ്പിച്ച് ഫെഡറല്‍ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഫെഡ്‌ഫിന; Fedfina). ഐപിഒ വഴി 900 കോടി രൂപയുടെ പുതിയ ഓഹരികളും ഇപ്പോള്‍ കമ്പനിക്കുള്ള ഓഹരി ഉടമകളുടെ 4.57 കോടി ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ആയി വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഒഎഫ്എസിലെ മൊത്തം കണക്കുകള്‍ നോക്കിയാല്‍ ഫെഡറല്‍ ബാങ്കിന്റെ 1.64 കോടി ഇക്വിറ്റി ഷെയറുകളും ട്രൂ നോര്‍ത്ത് ഫണ്ടിന്റെ 2.9 കോടി ഇക്വിറ്റി ഷെയറുകളുമാണുള്ളത്.
ഫെഡ്‌ഫിനയിലെ 51 ശതമാനം ഓഹരികളിലുള്ള ഉടമസ്ഥാവകാശം ഐപിഒയ്ക്ക് ശേഷവും നിലനിര്‍ത്തും എന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു.
ഐപിഒയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് കമ്പനിയുടെ ആസ്തികള്‍ വര്‍ധിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഭാവിയില്‍ വരുന്ന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇതെന്നും ബാങ്ക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 'ട്വിന്‍ എഞ്ചിന്‍' ബിസിനസ് മോഡലില്‍ പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ അധിഷ്ഠിത എന്‍ബിഎഫ്‌സിയാണ് ഫെഡ്‌ഫിന.
ഗോള്‍ഡ് ലോണ്‍, എംഎസ്എംഇകള്‍ക്കും (സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങള്‍) സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഉള്ള ഇന്‍സ്റ്റാള്‍മെന്റ് ലോണുകള്‍ എന്നിവയാണ് ഫെഡ്‌ഫിന കൂടുതലായും നല്‍കി വരുന്നത്. മികച്ച പ്രവര്‍ത്തന ചരിത്രവും വിദഗ്ധരായ മാനേജ്‌മെന്റും ഫെഡ്ഫിനയ്ക്ക് വിപണിയില്‍ മികച്ച സ്ഥാനം ഉറപ്പാക്കുന്നുണ്ട്.
ഇന്ത്യയില്‍ ആകെ 450ല്‍ അധികം ബ്രാഞ്ചുകളാണ് ഫെഡ്‌ഫിനയ്ക്കുള്ളത്.
ഐസിഐസിഐ സെക്യൂരിറ്റീസ്, ഇക്വിറസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.