image

17 Feb 2022 9:53 PM GMT

Market

ഫെഡ് സൂചനകള്‍ വിപണിയ്ക്ക് തിരിച്ചടിയാകും

MyFin Desk

ഫെഡ് സൂചനകള്‍ വിപണിയ്ക്ക് തിരിച്ചടിയാകും
X

Summary

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. കാരണം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നും വരുന്ന സൂചനകള്‍ അവര്‍ ഒരു 'ഹോക്കിഷ്' നിലപാടിലേക്ക് മാറുന്നുവെന്നാണ്. അതായത്, പണപ്പെരുപ്പത്തിനെതിരായ നടപടികള്‍ അവര്‍ കൈക്കൊള്ളാന്‍ പോകുന്നു എന്ന്. അതിന്റെ ഭാഗമായി വിപണിയിലെ പലിശനിരക്ക് അവര്‍ ഉയര്‍ത്താനിടയുണ്ട്. കൂടാതെ യൂറോപ്പിലെ സംഘര്‍ഷ സാധ്യതകളും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റിയിലെ ഹ്രസ്വകാല ട്രെന്‍ഡ് പ്രക്ഷുബ്ധമാണ്. ഈ നില തന്നെ വരുന്ന സെഷനുകളില്‍ തുടരാനാണ് സാധ്യത. വ്യാപാരം ഒഴിവാക്കുകയും വിലയിടിയുമ്പോള്‍ മികച്ച […]


ഇന്ത്യന്‍ വിപണിയില്‍ ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. കാരണം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നും വരുന്ന സൂചനകള്‍ അവര്‍ ഒരു 'ഹോക്കിഷ്' നിലപാടിലേക്ക് മാറുന്നുവെന്നാണ്. അതായത്, പണപ്പെരുപ്പത്തിനെതിരായ നടപടികള്‍ അവര്‍ കൈക്കൊള്ളാന്‍ പോകുന്നു എന്ന്. അതിന്റെ ഭാഗമായി വിപണിയിലെ പലിശനിരക്ക് അവര്‍ ഉയര്‍ത്താനിടയുണ്ട്. കൂടാതെ യൂറോപ്പിലെ സംഘര്‍ഷ സാധ്യതകളും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റിയിലെ ഹ്രസ്വകാല ട്രെന്‍ഡ് പ്രക്ഷുബ്ധമാണ്. ഈ നില തന്നെ വരുന്ന സെഷനുകളില്‍ തുടരാനാണ് സാധ്യത. വ്യാപാരം ഒഴിവാക്കുകയും വിലയിടിയുമ്പോള്‍ മികച്ച ഓഹരികള്‍ വാങ്ങുകയും ചെയ്യാനാണ് അവര്‍ ഉപദേശിക്കുന്നത്.

ഇന്നലെ അമേരിക്കന്‍ വിപണി കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്. S&P 500 അതിന്റെ രണ്ടാഴ്ചയിലെ ഏറ്റവും വലിയ 'ഡെയ്‌ലി പേര്‍സന്റേജ് ഡ്രോപ്പ്' രേഖപ്പെടുത്തി. യുക്രൈന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ സുരക്ഷിത നിക്ഷേപങ്ങളായ ബോണ്ടുകളിലും, സ്വര്‍ണത്തിലും നിക്ഷേപിക്കാനാണ് താല്‍പര്യപ്പെട്ടത്. ഡൗ ജോണ്‍സ് 1.78 ശതമാനവും, S&P 500 2.12 ശതമാനവും, നാസ്ഡാക് കോംപോസിറ്റ് 2.88 ശതമാനവും ഇടിഞ്ഞു.

ഷെയര്‍ഖാന്റെ ഗൗരവ് രത്‌നപാര്‍ഖിയുടെ അഭിപ്രായത്തില്‍, ഈ മാസം മൂവിങ് ആവറേജുകള്‍ പ്രധാന തടസ്സങ്ങളായി അനുഭവപ്പെടുകയാണ്. “സൂചിക സംയോജനത്തിന്റെ പാതയിലാണ്. നിഫ്റ്റി ഉയര്‍ന്ന്, ബ്രേക്കൗട്ടിലെത്തുന്നതിന് തയ്യാറാവുന്നതു വരെ ഇത് തുടര്‍ന്നേക്കാം. ഉയര്‍ന്ന നിലയില്‍, 17,500 ഒരു നിര്‍ണ്ണായക തടസ്സമായി നിലനിന്നേക്കാം.”

സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,242.10 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 901.10 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ അധികമായി വാങ്ങി.

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു: “ഡെയ്‌ലി ചാര്‍ട്ടില്‍ ചെറിയ നെഗറ്റീവ് കാന്‍ഡില്‍ ആണ് രൂപപ്പെടുന്നത്. ഇതേ കാന്‍ഡില്‍ പാറ്റേണിന്റെ തുടര്‍ച്ചയായ രൂപീകരണമാണ് കഴിഞ്ഞ കുറേ സെഷനുകളില്‍ കാണുന്നത്. സാങ്കേതികമായി, ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത് മറ്റൊരു 'ഹൈ വേവ് ടൈപ്പ് കാന്‍ഡിലി'ന്റെ വിന്യാസമാണ്. അവസാനത്തെ ഇത്തരം രണ്ട് രൂപീകരണങ്ങള്‍ കാണിക്കുന്നത് 17,500 ലെവലില്‍ വിപണിയിലുണ്ടാവാനിടയുള്ള വലിയ ചാഞ്ചാട്ടങ്ങളാണ്.”

“പ്രക്ഷുബ്ധമായ സാഹചര്യം വിപണിയില്‍ തുടര്‍ന്നേക്കും. 17,650 നു മുകളിലുള്ള വിശ്വസനീയമായ ഒരു മുന്നേറ്റം മാത്രമേ ബുള്ളുകളെ വിപണിയിലേക്ക് തിരിച്ചുകൊണ്ടുവരുകയുള്ളൂ. 17,150 നോടടുപ്പിച്ച് തൊട്ടടുത്ത പിന്തുണ ലഭിച്ചേക്കാം,” അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,580 രൂപ (ഫെബ്രുവരി 17)
ഒരു ഡോളറിന് 75.26 രൂപ (ഫെബ്രുവരി 17)
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 92.19 ഡോളര്‍ (-0.84%, @ 8.05 am)
ഒരു ബിറ്റ് കോയിന്റെ വില 32,61,654 രൂപ (@ 7.37 am, വസിര്‍ എക്‌സ്).